Posted On
date_range Updated On
date_range മക്കയിൽ മലയാളി തീർഥാടകൻ കാൽതെറ്റി വീണ് മരിച്ചു
മക്ക: മലയാളി ഹജ്ജ് തീർഥാടകൻ മരിച്ച നിലയിൽ. സ്വകാര്യ ഗ്രൂപ്പുവഴി മക്കയിൽ എത്തിയ ഒറ്റപ്പാലം അമ്പലപാറ സ്വദേശി പുളിക്കൽ മുഹമ്മദലിയെയാണ് (60) മരിച്ച നിലയിൽ കണ്ടെത്തിയത്. ഹറമിന് അടുത്ത് അൽ ജിയാദിൽ മലക്ക് മുകളിൽ നിന്ന് കാൽ തെറ്റി വീണ് മരിച്ചതാണെന്ന് കരുതുന്നു. വെള്ളിയാഴ്ച ഹറമിൽ ത്വവാഫിനിടെയാണ് ഇദ്ദേഹത്തെ കാണാതായത്. പിന്നീട് സാമൂഹിക പ്രവർത്തകരും വളണ്ടിയർമാരും തെരച്ചിൽ നടത്തി വരികയായിരുന്നു. തിങ്കളാഴ്ച ക്ലീനിങ് തൊഴിലാളികളാണ് മലഞ്ചെരുവിലെ ബിൽഡിങിന് പിറകിൽ മൃതദേഹം കണ്ടെത്തിയത്.
മക്കൾ: ഹൈദരലി, ഷൗക്കത്ത്. മൃതദേഹം അൽ നൂർഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. അനന്തര നടപടിക്രമങ്ങൾ പൂർത്തികരിച്ചു മക്കയിൽ ഖബറടക്കുമെന്ന് മക്ക കെ.എം.സി.സി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ അറിയിച്ചു.
മക്കൾ: ഹൈദരലി, ഷൗക്കത്ത്. മൃതദേഹം അൽ നൂർഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. അനന്തര നടപടിക്രമങ്ങൾ പൂർത്തികരിച്ചു മക്കയിൽ ഖബറടക്കുമെന്ന് മക്ക കെ.എം.സി.സി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.