Posted On
date_range Updated On
date_range മലയാളി റിയാദിൽ കുഴഞ്ഞുവീണ് മരിച്ചു
റിയാദ്: ടിക്കറ്റ് കൺഫേം ചെയ്യാൻ റിയാദിലെ എയർ ഇന്ത്യ ഒാഫീസിലെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം പുന ലൂർ ഉറുകുന്ന് സ്വദേശി റെജി ജോസഫ് (48) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. റിയാദിലെ തുർക്കി മുസ്ബ അൽഉനൈസി ട്രേഡിങ് കമ്പനിയിൽ സെയിൽസ് മാനേജരാണ്. 28 വർഷമായി സൗദിയിലുണ്ട്. സാമൂഹിക പ്രവർത്തകനായ ഇദ്ദേഹം റിയാദിലെ തറവാട് കുടുംബ കൂട്ടായ്മയുടെ മുൻ പ്രസിഡൻറാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകും. ഉറുകുന്ന് സെൻറ് ജോർജ് ഒാർത്തഡോക്സ് സിറിയൻ ചർച്ചിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: ഷീല. മക്കൾ: സ്റ്റെഫി (റിയാദ് ഇന്ത്യൻ പബ്ലിക് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥി), സ്റ്റീവ് (ന്യൂ മിഡിൽ ഇൗസ്റ്റ് സ്കൂളിൽ 10ാം ക്ലാസ് വിദ്യാർഥി). മേരികുട്ടി ജോസഫാണ് മാതാവ്. മൂന്ന് സഹോദരിമാരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.