Posted On
date_range Updated On
date_range മലപ്പുറം സ്വദേശി സൗദിയിൽ നിര്യാതനായി
ബുറൈദ: മലയാളി സൗദിയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വാഴക്കാട് സ്വദേശി സുരേശൻ (50) ആണ് ഖസീം പ്രവിശ്യയിലെ ദുൽഫയിൽ മരിച്ചത്. താമസ സ്ഥലത്ത് മരിച്ചു കിടക്കുകയായിരുന്നു.
20 വർഷമായി പ്രവാസിയായ ഇദ്ദേഹം ഹൗസ് ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. മൃതദേഹം, ബുഖൈരിയ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. ഖസീം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗത്തിെൻറ നേതൃത്വത്തിൽ തുടർ നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ഭാര്യ സജിനി, മക്കൾ അഷ്‌ന, അൻഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.