Posted On
date_range Updated On
date_range കോവിഡ്: സൗദിയിൽ ഇനി പ്രതിദിന വാർത്തസമ്മേളനമില്ല
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് പ്രതിദിന സ്ഥിതിവിവരം അറിയിക്കാൻ ആരോഗ്യമന്ത്രാലയം നടത്തുന്ന വാർത്തസമ്മേളനം ഇനി ദിനംപ്രതിയുണ്ടാവില്ല. സ്ഥിതി വിവരങ്ങളല്ലാത്ത പ്രത്യേക വിവരങ്ങൾ നൽകേണ്ടതുള്ളപ്പോൾ മാത്രമായിരിക്കും വാർത്തസമ്മേളനമെന്നും വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി ചൊവ്വാഴ്ചത്തെ പതിവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മഹാമാരിയുടെ അടുത്തഘട്ടങ്ങൾ, അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പുതിയ സംഭവ വികാസങ്ങൾ, പുതിയ വിവരങ്ങൾ എന്നിവ അറിയിക്കാൻ വേണ്ടിയായിരിക്കും പ്രത്യേക അവസരങ്ങളിൽ വാർത്തസമ്മേളനം നടത്തുക. രാജ്യത്ത് രോഗവ്യാപനത്തിെൻറ വേഗത കുറയുന്നതും നിയന്ത്രണത്തിലാകുന്നതുമാണ് കാണുന്നത്. പകർച്ചവ്യാധിയെ നേരിടാൻ രാജ്യം സ്വീകരിച്ച മുൻകരുതൽ നടപടികൾ വിജയമായിരുന്നു എന്നതിന് തെളിവാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.