എൻ.എൻ.എൻ ക്രിക്കറ്റ് പ്രീമിയർ ലീഗ് ജേതാക്കളായ മാസ്റ്റേഴ്സ് ടീം
റിയാദ്: എൻ.എൻ.എൻ പ്രീമിയർ ലീഗ് സീസൺ-4 ക്രിക്കറ്റ് ടൂർണമെൻറിൽ കിരീടം നിലനിർത്തി മാസ്റ്റേഴ്സ്. റിയാദിലെ എക്സിറ്റ് 18-ലെ എം.സി.എ ഗ്രൗണ്ടിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ ഫ്രണ്ട്സ് ഇലവനെ പരാജയപ്പെടുത്തിയാണ് മാസ്റ്റേഴ്സ് ചാമ്പ്യന്മാരായത്.
24 ടീമുകൾ മാറ്റുരച്ച ടി20 ടൂർണമെൻറിൽ ഡ്രീം ആർട്ടിനെ മാസ്റ്റേഴ്സ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.12.2 ഓവറിൽ 86 റൺസിന് ഫ്രണ്ട്സ് ഇലവൻ എല്ലാവരും പുറത്തായി. 7.1 ഓവറിൽ ലക്ഷ്യം കണ്ട് കിരീടത്തിൽ മുത്തമിട്ടു. ഫൈനലിലെ പ്രകടനത്തിലൂടെ ജിലിൻ മാത്യു പ്ലെയർ ഓഫ് ദ മാച്ച് ആയി. ശരീഫ് ആണ് പ്ലെയർ ഓഫ് ദ ടൂർണമെൻറ്.മത്സരത്തിൽ ആർ.സി.സി മൂന്നാം സ്ഥാനവും ഡ്രീം ആർട്ട് നാലാം സ്ഥാനവും കരസ്ഥമാക്കി.
വ്യക്തിഗത പുരസ്കാരങ്ങളിൽ ആർ.സി.സിയിലെ റഹ്മാൻ (മികച്ച ബാറ്റർ), മാസ്റ്റേഴ്സിലെ പ്രമോദ് (മികച്ച ബൗളർ), എം.ഡബ്ല്യു.സി.സിയിലെ ജാബി (മികച്ച വിക്കറ്റ് കീപ്പർ), ഡ്രീം ആർട്ടിലെ അഭി (മികച്ച ഫീൽഡർ) എന്നിവർ അർഹരായി. നവാസ് യൂനിവേഴ്സലിന്റെ നേതൃത്വത്തിൽ എം.സി.എ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.