നിസാം ചാലിത്തൊടി നിര്യാതനായി

ജിദ്ദ: ജിദ്ദയിലെ പൊതു പ്രവർത്തകനും അബീർ  മെഡിക്കൽ ഗ്രൂപ് പി.ആർ.ഒയും ആയിരുന്ന നിസാം ചാലിത്തൊടി നിര്യാതനായി. ജിദ്ദ കെ.എം.സി.സി മുൻ സെകട്ടറിയാണ്. പരേതനായ മോങ്ങം സി.ടി എനുദ്ധീൻ ഹാജിയുടെ മകനായ നിസാം ദീർഘകാലം അറബ് ന്യൂസ് പത്രത്തിന്‍റെ ഡിസ്റ്റിബ്യൂഷൻ സൂപ്പർവൈസറായി മദീനയിലും ജിദ്ദയിലും ജോലി ചൈയ്തിരുന്നു. തുടർന്ന് ദീർഘകാലം ഷറഫിയ്യ അൽ അബീർ ആശുപത്രിയിൽ പബ്ലിക്ക് റിലേഷൻ ഓഫിസറായി ജോലി ചെയ്തിരുന്നു.

5 വർഷം മുമ്പ് ബിസ്നസ് രംഗത്തേക്ക് ഇറങ്ങിയ ഇദ്ദേഹം  ഒരു വർഷത്തോളമായി മസ്തിഷ്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചലനശേഷി നഷ്ടപെട്ട് കിടപ്പിലായിരുന്നു. മയ്യിത്ത് നമസ്കാരവും അനുശോചന യോഗവും ഇന്ന് ഇഷാ നമസ്കാര ശേഷം ശറഫിയ ഇമ്പാല  പള്ളിയിൽ.

 

 

 

 

 

 

Tags:    
News Summary - nisam chalithodi passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.