നാട്ടിലെത്തിയ പാറക്കോട്ട് ഷാജിക്കുള്ള സ്വീകരണ ചടങ്ങിൽ ഫിറോസ് ബാബു വെള്ളക്കട്ട ഉപഹാരം കൈമാറുന്നു
ജിദ്ദ: മൂന്ന് പതിറ്റാണ്ട് കാലത്തെ ജിദ്ദയിലെ പ്രവാസം മതിയാക്കി നാട്ടിൽ തിരിച്ചെത്തിയ നിലമ്പൂർ വഴിക്കടവ് മുണ്ട സ്വദേശി പാറക്കോട്ട് ഷാജിക്ക് നാട്ടിലുള്ള പ്രവാസികളും നാട്ടുകാരും ചേർന്ന് ഹൃദ്യമായ വരവേൽപും ആദരവും നൽകി. ജിദ്ദയിൽ ജീവകാരുണ്യ, മത, രാഷ്ട്രീയ, കലാ, കായിക രംഗങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഷാജി, വഴിക്കടവ് ജിദ്ദ പ്രവാസി കൂട്ടായ്മ, കെ.എം.സി.സി ജിദ്ദ പഞ്ചായത്ത് കമ്മിറ്റി, വഴിക്കടവ് പാലിയേറ്റിവ് ജിദ്ദ കമ്മിറ്റി തുടങ്ങിയ സംഘടനകളുടെ ഭാരവാഹിത്വം വഹിച്ചിരുന്നു.
വഴിക്കടവ് ഗ്യാലക്സി ഓഡിറ്റോറിയത്തിൽ ചേർന്ന സ്വീകരണ ചടങ്ങ് ജീവ രക്ഷാധികാരി നാസർ കല്ലിങ്ങപ്പാടൻ ഉദ്ഘാടനം ചെയ്തു. മുൻ പ്രവാസിയും ജിദ്ദ വഴിക്കടവ് കൂട്ടായ്മ സ്ഥാപക പ്രസിഡന്റുമായ റഷീദ് വരിക്കോടൻ അധ്യക്ഷത വഹിച്ചു. പ്രദീപ്, അസീസ് ആനപ്പട്ടത്ത്, സുബൈർ പട്ടിക്കാടൻ എന്നിവർ സംസാരിച്ചു. ഷാജിക്കുള്ള കാഷ് പ്രൈസ് നാസർ കല്ലിങ്ങപ്പാടനും ഉപഹാരം ഫിറോസ് ബാബു വെള്ളക്കട്ടയും കൈമാറി. ബാപ്പു മരുത, നാസർ സഫിയ ട്രാവൽസ്, സൈദ് കുണ്ടോയ്, അസീസ് പതാക്കൽ എന്നിവർ നേതൃത്വം നൽകി. ജീവ സെക്രട്ടറി ഫിറോസ് വെള്ളക്കട്ട സ്വാഗതവും എം.കെ. മാനു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.