വയനാട് ദുരന്ത മേഖലയിലേക്ക് കെ.എം. സി.സി ജിദ്ദ നിലമ്പൂർ മണ്ഡലം കമ്മിറ്റി ശേഖരിച്ച സംഖ്യ ജാബിർ ചങ്കരത്ത്, ഇസ്ഹാഖ് എന്ന നാണി മാസ്റ്റർക്ക് കൈമാറുന്നു
വയനാടിന് കൈത്താങ്ങുമായി നിലമ്പൂർ മണ്ഡലം കെ.എം.സി.സി
ജിദ്ദ: സംസ്ഥാന മുസ്ലിംലീഗ് കമ്മിറ്റിയുടെ നിർദേശപ്രകാരം ‘വയനാടിന്റെ കണ്ണീരൊപ്പാൻ’ എന്ന കാമ്പയിനിൽ കെ.എം.സി.സി ജിദ്ദ നിലമ്പൂർ മണ്ഡലം കമ്മിറ്റിയും. കമ്മിറ്റിക്ക് കീഴിൽ ഉരുൾപൊട്ടിയ മേഖലയിലേക്കുള്ള പുനരധിവാസത്തിനുവേണ്ടി ശേഖരിച്ച സംഖ്യ ട്രഷറർ ജാബിർ ചങ്കരത്ത്, മലപ്പുറം ജില്ലാ കെ.എം.സി.സി ജനറൽ സെക്രട്ടറി ഇസ്ഹാഖ് എന്ന നാണി മാസ്റ്റർക്ക് കൈമാറി.
ശറഫിയയിലെ മലപ്പുറം ജില്ല കെ.എം.സി.സി ഓഫീസിൽവെച്ച് നടന്ന ചടങ്ങിൽ ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുബൈർ വട്ടോളി, ജില്ലാ ഭാരവാഹികളായ പി.സി.എ. റഹ്മാൻ (ഇണ്ണി), അബുട്ടി പള്ളത്ത്, ഇ.സി. അഷ്റഫ്, മണ്ഡലം ഭാരവാഹികളായ ഫസലു മൂത്തേടം, സൽമാൻ വഴിക്കടവ്, അമീൻ ഇസ്ലാഹി നിലമ്പൂർ, ഹാരിസ് ബാബു മമ്പാട്, സജാദ് മൂത്തേടം എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.