നിർധനയായ രോഗിക്ക് ജിദ്ദ നിലമ്പൂർ മണ്ഡലം
കെ.എം.സി.സി സമാഹരിച്ച ചികിത്സ ഫണ്ട് ഹഖ് കൊല്ലേരി, കെ.ടി. കുഞ്ഞാന് കൈമാറുന്നു
ജിദ്ദ: ചുങ്കത്തറ പഞ്ചായത്തിലെ നിർധനയായ രോഗിക്ക് ജിദ്ദ നിലമ്പൂർ മണ്ഡലം കെ.എം.സി.സി സമാഹരിച്ച ചികിത്സ ഫണ്ട് ജിദ്ദ നിലമ്പൂർ മണ്ഡലം കെ.എം.സി.സി സീനിയർ വൈസ് പ്രസിഡന്റ് ഹഖ് കൊല്ലേരി, മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും എസ്.ടി.യു സംസ്ഥാന ഉപാധ്യക്ഷനുമായ കെ.ടി കുഞ്ഞാന് കൈമാറി.
ചുങ്കത്തറ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് പറമ്പിൽ ബാവ, ട്രഷറർ ഇസ്മായിൽ ഹാജി, വൈസ് പ്രസിഡന്റ് ചെമ്മല മുഹമ്മദ് ഹാജി, യൂത്ത് ലീഗ് സെക്രട്ടറി അംജദ് ചീരക്കുഴി, റഫീഖ് ചെമ്മല, കെ.എം.സി.സി നേതാക്കളായ ഷിറാസ് കരുളായി,അഫ്സൽ മുണ്ടശ്ശേരി, റഫീഖ് കരുളായി, ജാഫർ മോയിക്കൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.