സാമൂഹികമാധ്യമങ്ങള്‍ വിനോദചാനലുകളുടെ കുത്തക തകര്‍ക്കും –നികേഷ് കുമാര്‍

ജിദ്ദ: സാമൂഹിക മാധ്യമങ്ങള്‍ വാര്‍ത്ത ചാനലുകളേക്കാള്‍ വിനോദ ചാനലുകളുടെ ഭാവിയെയാണ് കൂടുതല്‍ പ്രതിസന്ധിയിലാക്കുകയെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എം.വി നികേഷ് കുമാര്‍. ഒട്ടുമിക്ക മാധ്യമങ്ങളും കോര്‍പറേറ്റുകളുടെയോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വിതരണ ചെലവ് താങ്ങാന്‍ കഴിയാത്തതിനാലാണ് ചില ചാനലുകള്‍ക്ക് പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്നത്. മാധ്യമ പ്രവര്‍ത്തകര്‍ എല്ലാവര്‍ക്കും മുകളിലാണെന്ന അഹങ്കാരമുണ്ടാകരുതെന്നും ജിദ്ദ മീഡി ഫോറം സംഘടിപ്പിച്ച മുഖാമുഖത്തില്‍ നികേഷ് പറഞ്ഞു. 
തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്‍പും ഇപ്പോഴും തനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. വാര്‍ത്താ അവതാരകനായോ എഡിറ്ററായോ ഇനി ഉണ്ടാവില്ല. രാഷട്രീയത്തില്‍ തുടരും. അതോടൊപ്പം ടെലിവിഷന്‍ ഷോ അവതരിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നും നികേഷ് കുമാര്‍ പറഞ്ഞു. ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്‍റ് പി.എം മായിന്‍ കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സാദിഖലി തുവ്വൂര്‍ സ്വാഗതവും ട്രഷറര്‍ സുല്‍ഫീക്കര്‍ ഒതായി നന്ദിയും പറഞ്ഞു.
 

Tags:    
News Summary - nigeshkumar jeddah media forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.