ജിദ്ദ: പുതുവത്സര ദിനത്തോട് അനുബന്ധിച്ച് സൗദിയിലെ വിമാനക്കമ്പനികള്‍ കുറഞ്ഞ നിരക്കില്‍ വിമാനയാത്രക്ക് അവസരമൊരുക്കി. ജിദ്ദയില്‍നിന്ന് കോഴിക്കോട്ടേക്ക് 529 റിയാലിന് ടിക്കറ്റ് ലഭിക്കും. റിയാദില്‍നിന്ന് ഡല്‍ഹിയിലേക്ക് 419 റിയാലിനും ടിക്കറ്റ് ലഭിക്കും. ജിദ്ദ-മദീന 39 റിയാലും റിയാദില്‍നിന്ന് ദമ്മാമിലേക്ക് 49 റിയാലും ഈടാക്കുന്ന ഫ്ലൈ നാസാണ് ഏറ്റവും കുറഞ്ഞ നിരക്ക് നല്‍കുന്നത്.
റിയാദ്^ജിദ്ദ യാത്രക്ക് 99 റിയാലിന് ടിക്കറ്റ് ലഭിക്കും. ഫ്ലൈനാസും സൗദി എയര്‍ലൈന്‍സുമാണ് പുതുവത്സരത്തിെൻറ ഭാഗമായി കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ വിൽക്കുന്നത്. കുറഞ്ഞ സീറ്റുകള്‍ മാത്രമാണ് ഈ നിരക്കില്‍ ലഭിക്കുക. ഹോട്ടല്‍ റൂം കൂടി ബുക് ചെയ്താലേ സൗദി എയര്‍ലൈന്‍സ് ടിക്കറ്റുകള്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കൂ. എന്നാല്‍, ഫ്ലൈ നാസ് ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് നല്‍കുന്നുണ്ട്. ഫെബ്രുവരി ഒന്നിനും ഏപ്രില്‍ 15നും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം.
ചൊവ്വാഴ്ച രാത്രി 12നകം ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ജിദ്ദ^മദീന റൂട്ടില്‍ 39 റിയാലിന് ടിക്കറ്റ് ലഭിക്കും. റിയാദ്^ദമ്മാം റൂട്ടില്‍ 49 റിയാല്‍ മതി. ജിദ്ദ^അബഹ യാത്രക്ക് 79 റിയാലിന് ടിക്കറ്റുണ്ട്. റിയാദ് ജിദ്ദ റൂട്ടില്‍ 99 റിയാലിന് ലഭിക്കും ടിക്കറ്റ്. വിശദ വിവരങ്ങള്‍ വിമാനക്കമ്പനികളുടെ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.