Posted On
date_range Updated On
date_range സൗദിയിൽ പുതിയ അധ്യയന വർഷാരംഭം; ബുക്ക് സ്റ്റാളുകളിൽ തിരക്കേറി
ജിദ്ദ: പുതിയ അധ്യയന വർഷാരംഭത്തോടനുബന്ധിച്ച് ബുക്ക് സ്റ്റാളുകളിൽ തിരക്കേറി. രക്ഷിതാക്കളോടൊപ്പമെത്തിയും അല്ലാതെയും വിദ്യാർഥികൾ നോട്ട്ബുക്കുകൾ, പേനകൾ, ബാഗുകൾ, വസ്ത്രങ്ങൾ തുടങ്ങിയ പുതിയ അധ്യായന വർഷത്തിലേക്ക് വേണ്ട പഠന സാമഗ്രികൾ വാങ്ങുന്ന തിരക്കിലാണ്.
വിവിധ മേഖലകളിലെ ബുക്ക് സ്റ്റാളുകളിലും സ്റ്റേഷനറി കടകളിലും വസ്ത്ര വിൽപന കടകളിലും നിരവധി പേരാണ് സ്ക്കൂളിലേക്കാവശ്യമായവ വാങ്ങാൻ എത്തികൊണ്ടിരിക്കുന്നത്. സ്കൂൾ വിപണിയിലുണ്ടാകുന്ന തിരക്ക് കണക്കിലെടുത്ത് ആരോഗ്യ മുൻകരുതൽ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ ബന്ധപ്പെട്ട വകുപ്പുകൾ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.