സലാം ചെമ്മല, കെ.ടി. ഉമ്മർ, മുനീർ ബാബു
ജിദ്ദ: ചുങ്കത്തറ പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റിയുടെ ജനറൽ ബോഡി യോഗവും കെ.പി. മാനുപ്പാക്ക അനുസ്മരണവും നടന്നു. ഫൈസലിയ ഷാലിമാർ ഹോട്ടലിൽ നടന്ന യോഗം നിലമ്പൂർ മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് അബുട്ടി പള്ളത്ത് ഉദ്ഘാടനം ചെയ്തു.
സലാം ചെമ്മല അധ്യക്ഷത വഹിച്ചു. നിലമ്പൂർ മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി സുബൈർ വട്ടോളി മുഖ്യപ്രഭാഷണം നടത്തി. കെ.പി. മാനുപ്പാക്ക അനുസ്മരണം ജനീഫ് വാഫി നടത്തി. ഷിറാസ് കരുളായി, ജാബിർ ചങ്കരത്ത്, ഹഖ് കൊല്ലേരി, കെ.ടി. ഉമ്മർ, എ.പി. മുഹമ്മദലി, സക്കരിയ, ഉമ്മർ പള്ളത്ത് തുടങ്ങിയവർ സംസാരിച്ചു.
സെക്രട്ടറി മുനീർ ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. നാഷനൽ കമ്മിറ്റി സുരക്ഷ പദ്ധതി ഫോറത്തിന്റെ വിതരണോദ്ഘാടനം അബൂട്ടി പള്ളത്ത്, സലാം ചെമ്മലക്ക് നൽകിയും ജിദ്ദ സെൻട്രൻ കമ്മിറ്റി സുരക്ഷ പദ്ധതി ഫോറം വിതരണോദ്ഘാടനം ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുബൈർ വട്ടോളി, എ.പി. മുഹമ്മദലിക്ക് നൽകിയും നിർവഹിച്ചു.
യോഗത്തിൽവെച്ച് ഹഖ് കെല്ലേരി ചെയർമാനും സലാം ചെമ്മല പ്രസിഡന്റും കെ.ടി. ഉമ്മർ ജനറൽ സെക്രട്ടറിയും മുനീർ ബാബു ട്രഷററുമായി കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മുനീർ ബാബു സ്വാഗതവും അശ്റഫ് ചെമ്മല നന്ദിയും പറഞ്ഞു. ഖമർ കൊല്ലേരി ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.