സ്​​റ്റു​ഡ​ൻ​റ​സ് ഇ​ന്ത്യ ജു​ബൈ​ൽ മെൻറ​ർ​മാ​രും പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളും

സ്റ്റുഡൻറ്‌സ് ഇന്ത്യ ജുബൈൽ ചാപ്റ്ററിന് പുതിയ ഭാരവാഹികൾ

ജുബൈൽ: സ്റ്റുഡൻറ്‌സ് ഇന്ത്യ ജുബൈൽ ചാപ്റ്ററിെൻറ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജുബൈൽ സ്‌പൈസ് റെസ്റ്റോറൻറിൽ നടന്ന ചടങ്ങിലായിരുന്നു പുതിയ നേതൃത്വത്തിെൻറ പ്രഖ്യാപനം. അബ്ദുല്ല റാബയുടെ ഖുർആൻ പാരായണത്തോടെ തുടക്കം കുറിച്ച പരിപാടിയിൽ ഹൈഫ ശിഹാബ് അവതാരകയായിരുന്നു. ചടങ്ങിൽ ‘സൂറത്തുൽ അസ്ർ’ എന്ന വിഷയത്തിൽ ഡോ. ആയിഷ അൻവർ കുട്ടികളോട് സംവദിച്ചു.

ചടങ്ങിൽ തനിമ സോനൽ പ്രസിഡൻറ് മുഹമ്മദ് അലി തളിക്കുളം അധ്യക്ഷത വഹിച്ചു. വനിതാ പ്രസിഡൻറ് ഷറഫ റംസി, മെൻറർമാരായ രഹ്ന സഫയർ, സഫിയ ഷഫിൻ, ഷാനു ഹഷീർ, സഫയർ മുഹമ്മദ്, ഷഫിൻ പെരുമ്പാവൂർ, മലൂക് തിരുവനന്തപുരം, നിയാസ് നാരകത്ത് എന്നിവർ സന്നിഹിതരായിരുന്നു. അഫ്രീൻ അൻഷാദ് സ്വാഗതവും അമീന റീം നന്ദിയും പറഞ്ഞു.

സംഘടനാ തെരഞ്ഞെടുപ്പ് നടപടികൾക്ക് ആയിഷ സഫയർ നേതൃത്വം നൽകി. പെൺകുട്ടികളുടെ വിഭാഗത്തിൽ ലീഡ് ഗേൾ ആയി റീം റിയാസിനെയും അഡ്മിൻ ഗേൾ ആയി ഐസ റംസിയെയും തെരഞ്ഞെടുത്തു. ഫാത്തിമ സഫയർ, മിൻഹ ഫിറോസ്, ലിബ ഫാത്തിമ എന്നിവരാണ് കൗൺസിൽ അംഗങ്ങൾ. ആൺകുട്ടികളുടെ വിഭാഗത്തിൽ ഹിലാൽ മലൂക് ലീഡ് ബോയ് ആയും, റയ്യാൻ റാസി അഡ്മിൻ ബോയ് ആയും തെരഞ്ഞെടുക്കപ്പെട്ടു. അബ്ദുല്ല റാബ, ഹനീൻ മുഹമ്മദ്, റയ്യാൻ ഷംഷീർ എന്നിവർ കൗൺസിൽ അംഗങ്ങളായും ചുമതലയേറ്റു.

Tags:    
News Summary - New office bearers for Students India Jubail Chapter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.