അഷ്റഫ് ചുക്കൻ, സി.കെ. നജുമുദ്ദീൻ, സിദ്ദീഖ് പുള്ളാട്ട്, പി.പി. നുഫൈൽ
കെ.എം.സി.സി കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
ജിദ്ദ: കണ്ണമംഗലം പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി ജനറൽ കൗൺസിൽ മീറ്റ് മലപ്പുറം ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ ഉദ്ഘാടനം ചെയ്തു. ശിഹാബ് പുളിക്കൽ അധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്ത അബൂബക്കർ അരിമ്പ്രയെ സി.കെ നജുമുദ്ദീനും വൈസ് പ്രസിഡൻറുമാരായി തെരഞ്ഞെടുത്ത എ.കെ. ബാവയെ സിദ്ദീഖ് പുള്ളാട്ടും റസാഖ് മാസ്റ്ററെ അഷ്റഫ് ചുക്കനും ഷാൾ അണിയിച്ച് ആദരിച്ചു.
സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, വേങ്ങര മണ്ഡലം സെക്രട്ടറി അഹമ്മദ് അച്ചനമ്പലം എന്നിവർ ആശംസകൾ നേർന്നു. കണ്ണമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് നൗഷാദ് ചേറൂർ ചാക്കീരി കുഞ്ഞുട്ടി അനുസ്മരണ പ്രഭാഷണം നടത്തി. വാർഷിക റിപ്പോർട്ട് ശിഹാബ് പുളിക്കൽ അവതരിപ്പിച്ചു. മണ്ഡലം വൈസ് ചെയർമാൻ റഷീദ് പറങ്ങോടത്ത് റിട്ടേണിങ് ഓഫിസറും മുസ്തഫ ചെമ്പൻ, നൗഷാദ് പറപ്പൂർ നിരീക്ഷകരുമായി നടന്ന തെഞ്ഞെടുപ്പിൽ അടുത്ത മൂന്ന് വർഷത്തേക്ക് കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
സി.കെ. നജ്മുദ്ദീൻ സ്വാഗതവും, സിദ്ദീഖ് പുള്ളാട്ട് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: അഷ്റഫ് ചുക്കൻ (ചെയർമാൻ), സി.കെ. നജുമുദ്ദീൻ (പ്രസി.), സിദ്ദീഖ് പുള്ളാട്ട് (ജന. സെക്രട്ടറി), പി.പി. നുഫൈൽ (ട്രഷറർ), എ.കെ ജബ്ബാർ, കെ.ടി അഹ്മദ് കുന്നുംപുറം, ഫഹദ് കോയിസ്സൻ, സാദിഖ് പുള്ളാട്ട്, ടി.കെ. ജംഷീദ് (വൈസ് പ്രസി.), ബാസിത് ആലുങ്ങൽ, അസ്റു ചുക്കൻ, നിഷാദ് പൂച്ചോലമാട്, സിദ്ദീഖ് മൊല്ലപ്പടി (സെക്രട്ടറി), ജലീൽ അടിവാരം (ഓർഗ. സെക്രട്ടറി).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.