ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ഭാരവാഹികൾ 

ജിദ്ദ: ജിദ്ദ ഇന്ത്യൻ മീഡിയ ഫോറത്തിന് 2024-25 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ജിദ്ദയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രസിഡന്റ് കബീർ കൊണ്ടോട്ടി (തേജസ് ന്യൂസ്), ജനറൽ സെക്രട്ടറി ബിജുരാജ് രാമന്തളി (കൈരളി ടി.വി), ട്രഷറർ പി.കെ സിറാജ് (ഗൾഫ് മാധ്യമം), വൈസ് പ്രസിഡന്റ് ഇബ്രാഹീം ശംനാട് (ഗൾഫ് മാധ്യമം), ജോയിന്റ് സെക്രട്ടറി നാസർ കരുളായി (സിറാജ്) എന്നിവരാണ് പുതിയ ഭാരവാഹികൾ. പി.എം മായിൻകുട്ടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി സുൽഫീക്കർ തായിയും (അമൃത ന്യൂസ്) സാമ്പത്തിക റിപ്പോർട്ട് സാബിത്ത് സലിമും (മീഡിയവൺ) അവതരിപ്പിച്ചു. പ്രസിഡന്റ് സാദിഖലി തുവ്വൂർ (ഗൾഫ് മാധ്യമം) അധ്യക്ഷനായിരുന്നു. ഹസ്സൻ ചെറൂപ്പ (സൗദി ഗസറ്റ്), ജലീൽ കണ്ണമംഗലം (24 ന്യൂസ്), ഗഫൂർ കൊണ്ടോട്ടി (മീഡിയവൺ), ഗഫൂർ മമ്പുറം (ദേശാഭിമാനി) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജാഫറലി പാലക്കോട് (മാതൃഭൂമി) നന്ദി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.