ഷം​സു പൂ​ക്കോ​ട്ടൂ​ർ, ഖാ​ലി​ദ് പ​ട്ല, ​ഡോ. മ​ൻ​സൂ​ർ നാ​ല​ക​ത്ത്, സാ​ദി​ഖ് മാ​സ്റ്റ​ർ മ​ങ്ക​ട, മു​നീ​ർ ഹു​ദ​വി

കെ.​എം.​സി.​സി ജി​സാ​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം

ജി​സാ​ൻ: കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം നി​ല​വി​ൽ വ​ന്നു. ജി​സാ​ൻ കെ.​എം.​സി.​സി ഓ​ഫി​സി​ൽ ചേ​ർ​ന്ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലാ​ണ് ക​മ്മി​റ്റി​യെ പ്ര​ഖ്യാ​പി​ച്ച​ത്. ചെ​യ​ർ​മാ​ൻ ഗ​ഫൂ​ർ വാ​വൂ​ർ യോ​ഗം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. നി​ല​വി​ലെ പ്ര​സി​ഡ​ന്റ് ഹാ​രി​സ് ക​ല്ലാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷം​സു പൂ​ക്കോ​ട്ടൂ​ർ സാ​മ്പ​ത്തി​ക ക​ണ​ക്കും സാ​ദി​ഖ് മാ​സ്റ്റ​ർ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

തു​ട​ർ​ന്ന് സൗ​ദി നാ​ഷ​ന​ൽ കെ.​എം.​സി.​സി ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ ഹാ​രി​സ് ക​ല്ലാ​യി പു​തി​യ ക​മ്മി​റ്റി​യെ പ്ര​ഖ്യാ​പി​ച്ചു. നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്രെ​ട്ട​റി​യേ​റ്റ് അം​ഗം ഗ​ഫൂ​ർ വാ​വൂ​ർ നി​രീ​ക്ഷ​ക​നാ​യി​രു​ന്നു. ഷം​സു പൂ​ക്കോ​ട്ടൂ​ർ സ്വാ​ഗ​ത​വും നാ​സ​ർ വാ​കാ​ലൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. മു​നീ​ർ ഹു​ദ​വി പ്രാ​ർ​ത്ഥ​ന ന​ട​ത്തി.

ഭാ​ര​വാ​ഹി​ക​ൾ: ഷം​സു പൂ​ക്കോ​ട്ടൂ​ർ (പ്ര​സി​ഡ​ന്റ്), ഖാ​ലി​ദ് പ​ട് ല (​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഡോ. ​മ​ൻ​സൂ​ർ നാ​ല​ക​ത്ത് (ട്ര​ഷ​റ​ർ), ജ​മാ​ൽ ക​മ്പി​ൽ, നാ​സ​ർ ഇ​രു​മ്പു​ഴി, ഇ​സ്മാ​യി​ൽ ബാ​പ്പു, സു​ൽ​ഫി​ക്ക​റ​ലി വെ​ളി​യ​ഞ്ചേ​രി, മൂ​സ വ​ലി​യോ​റ (വൈ​സ് പ്ര​സി​ഡ​ന്റ്), പി.​എ സ​ലാം പെ​രു​മ​ണ്ണ, ശ​മീ​ൽ വ​ല​മ്പൂ​ർ, അ​ബ്ദു​ൽ ഗ​ഫൂ​ർ മൂ​ന്നി​യൂ​ർ, കെ.​പി ഷാ​ഫി കോ​ട​ക്ക​ല്ല് (സെ​ക്ര​ട്ട​റി), സാ​ദി​ഖ് മാ​സ്റ്റ​ർ മ​ങ്ക​ട (ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി), മു​നീ​ർ ഹു​ദ​വി (ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ), മു​ഹ​മ്മ​ദ് കു​ട്ടി മേ​മ​ട്ടു​പ്പാ​റ, ജ​സ്‌​മ​ൽ വ​ള​മം​ഗ​ലം (വൈ​സ് ചെ​യ​ർ​മാ​ൻ).

Tags:    
News Summary - New leadership for KMCC Jizan Central Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.