സുൽഫീക്കർ ഒതായി, മൊയ്‌തീൻ കുട്ടി കാവനൂർ,
കെ.സി. മൻസൂർ അരീക്കോട്, അഷ്‌റഫ് കീഴുപറമ്പ്,
സുനീർ എക്കാപറമ്പ്
ജിദ്ദ: കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പുരോഗമിച്ച് കൊണ്ടിരിക്കുന്ന സംഘടന തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജിദ്ദ ഏറനാട് മണ്ഡലം കമ്മിറ്റി നിലവിൽ വന്നു. ശറഫിയ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ ചേർന്ന ഏറനാട് മണ്ഡലം കൗൺസിൽ യോഗത്തിൽ മണ്ഡലത്തിലെ കൗൺസിലർമാർക്ക് പുറമെ സൗദി നാഷനൽ, ജിദ്ദ സെൻട്രൽ, മലപ്പുറം ജില്ല കമ്മിറ്റി നേതാക്കൾ പങ്കെടുത്തു. അഷ്‌റഫ് കിഴുപറമ്പ് അധ്യക്ഷത വഹിച്ചു. സൈദ് അലവി പി. കുഴിമണ്ണ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എം.സി.സി മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് ജലാൽ തേഞ്ഞിപ്പലം, സെക്രട്ടറി ഇല്യാസ് കല്ലിങ്ങൽ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പി. സൈദലവി അവതാരകനും കെ.വി. സലാം അനുവാദകനുമായ പാനൽ ഐക്യകണ്ഠേന അംഗീകരിച്ചു. വിവിധ പഞ്ചായത്ത് നേതാക്കൾ ആശംസകൾ നേർന്നു. മൊയ്‌ദീൻ കുട്ടി നന്ദി പറഞ്ഞു.
ഭാരവാഹികൾ: സുൽഫീക്കർ ഒതായി (പ്രസി.), മൊയ്‌തീൻ കുട്ടി കാവനൂർ (ജന. സെക്ര.), കെ.സി. മൻസൂർ അരീക്കോട് (ട്രഷ.), അഷ്‌റഫ് കീഴുപറമ്പ് (ഉപദേശക സമിതി ചെയ.), സുനീർ എക്കാപറമ്പ് (ഒർഗ. സെക്ര.), അബ്ദുറഹിമാൻ തങ്ങൾ, ഫിറോസ് ആര്യൻ തൊടിക (വൈസ് ചെയ.), സലീം കിഴുപറമ്പ്, ബക്കർ കുഴിമണ്ണ, റഷീദ് എക്കാപറമ്പ്, കെ.വി. സലാം കാവനൂർ, മുഹമ്മദലി അരീക്കോട്, ഫറൂഖ് ഊർങ്ങാട്ടിരി, അനസ് ചാലിയാർ (വൈസ് പ്രസി.), മുഹമ്മദ് സൈതലവി കപ്പൂർ (വെൽഫെയർ), അബൂബക്കർ എടവണ്ണ (പബ്ലിക് റിലേഷൻ), അബ്ദുസമദ് തച്ചണ്ണ, കെ.സി. മുഹമ്മദ് കാവനൂർ, അബൂബക്കർ കടുങ്ങല്ലൂർ, അലി പത്തനാപുരം (സെക്ര.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.