ജിദ്ദ: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ പോഷക ഘടകമായ ജിദ്ദ ദഅ്വ കോഓഡിനേഷന്‍ കമ്മിറ്റിയുടെ (ജെ.ഡി.സി.സി) കീഴിൽ പ്രവര്‍ത്തിക്കുന്ന ബവാദി ഏരിയ കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റെടുത്തു.
ബവാദി ദഅ്വ സെന്ററിൽ വെച്ച് ചേര്‍ന്ന പ്രവര്‍ത്തക സംഗമത്തിൽ മുഹമ്മദ് ഇഖ്ബാൽ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. നിഷാദ് സലഫിയുടെ ഉദ്ബോധന വിഡിയോ പ്രസന്റേഷൻ സംഗമത്തിൽ പ്രദർശിപ്പിച്ചു.
റൗനഖ് ഓടക്കൽ സ്വാഗതവും ഷിഹാബുദ്ദീന് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ശിഹാബുദ്ദീന് നൂറാന്മൂച്ചി (പ്രസി.), മുത്തലിബ്, മുഹമ്മദ് റാഫി (വൈസ് പ്രസി.), റൗനഖ് ഓടക്കൽ (ജന. സെക്ര.), മുജീബ് തച്ചമ്പാറ, അബ്ബാസ് പുൽപറ്റ (ജോയി. സെക്ര.), ഷാഹിദ് ഇരിവേറ്റി (ട്രഷറര്‍), ഫൈസൽ വാഴക്കാട്, മുഹമ്മദ് റഫീഖ് സുല്ലമി, മുസ്തഫ ഇരുമ്പുഴി, റിയാസ് എടരിക്കോട് (സെൻട്രൽ കമ്മിറ്റി കൗൺസിൽ അംഗം) സബ് കമ്മിറ്റി അംഗങ്ങളായി യൂസുഫ് ചോലക്കൽ (പീസ് റേഡിയോ, ജാമിഅ അൽ ഹിന്ദ്), കെ.പി. ആലിക്കുട്ടി (ക്യു.എച്ച്.എൽ.സി), ഇബ്രാഹിം ഖലീൽ (ഫോക്കസ്), ഷാജഹാന് വണ്ടൂര്‍ (വിസ്ഡം റൂട്സ്) എന്നിവരെയും തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.