നാസർ കൊടുവള്ളി, നവാസ് താമരശ്ശേരി, അർഷിദ് വെട്ടത്തൂർ, സിദ്ദീഖ് കോതമംഗലം
ജിദ്ദ: 'കെ.എം.സി.സിയിൽ അംഗമാവുക, പ്രവാസത്തിന്റെ നന്മയാവുക' എന്ന പ്രമേയത്തിൽ സൗദിയിൽ നടന്നുവരുന്ന അംഗത്വ കാമ്പയിന്റെ ഭാഗമായി ജിദ്ദ ഹംദാനിയ ഏരിയ സമ്മേളനം അൽഹുയൂൻ ഇസ്തിറാഹയിൽ നടന്നു. ഹംദാനിയയിലെയും സമീപ പ്രദേശങ്ങളിലെയും നൂറുകണക്കിന് കെ.എം.സി.സി അംഗങ്ങൾ പങ്കെടുത്ത സമ്മേളനം മുസ്ലിം ലീഗ് മഞ്ചേരി മണ്ഡലം സെക്രട്ടറി കണ്ണിയൻ അബൂബക്കർ ഉദ്ഘാടനം ചെയ്തു.
നാസിർ കൊടുവള്ളി അധ്യക്ഷത വഹിച്ചു. നവാസ് താമരശ്ശേരി, ടി.പി സുഹൈൽ എന്നിവർ സംസാരിച്ചു. തെരഞ്ഞെടുപ്പ് നടപടികൾ റിട്ടേണിങ് ഓഫിസറും സെൻട്രൽ കമ്മിറ്റി സെക്രട്ടറിയുമായ ഇസ്ഹാഖ് പൂണ്ടോളി നിയന്ത്രിച്ചു.
മലപ്പുറം ജില്ല കെ.എം.സി.സി വൈസ് പ്രസിഡന്റ് അബ്ബാസ് വേങ്ങൂർ, മഞ്ചേരി മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി ടി.പി. സുഹൈൽ എന്നിവർ നിരീക്ഷകരായി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. അർഷിദ് വെട്ടത്തൂർ സ്വാഗതവും സിദ്ദീഖ് കോതമംഗലം നന്ദിയും പറഞ്ഞു. ഹാരിസ് ഫൈസി ഖിറാഅത്ത് നടത്തി.
ഭാരവാഹികൾ: നാസർ കൊടുവള്ളി (ഉപസമിതി ചെയർ), നവാസ് താമരശ്ശേരി (പ്രസി), അർഷിദ് വെട്ടത്തൂർ (ജന. സെക്ര), സിദ്ദീഖ് കോതമംഗലം (ട്രഷ), ശിഹാബ് മാവൂർ, മൊയ്തീൻ കുട്ടി ഫൈസി, ഇണ്ണി ചുങ്കത്തറ, അസീസ് പരപ്പനങ്ങാടി (ഉപസമിതി അംഗങ്ങൾ), അഷ്റഫ് കാപ്പാട്ട്, സമീർ വയനാട്, മുഹമ്മദാലി വലിയാട്, ഉമ്മർ പട്ടിക്കാട് (വൈസ് പ്രസി), നിർഷാദ് സുട്ടു, നജീബ് വെന്നക്കോടൻ, റിയാസ് മാളിയേക്കൽ, ശരീഫ് മുല്ലപ്പള്ളി (ജോ. സെക്ര), റഫീഖ് ഒഴുകൂർ (സ്പോർട്സ് വിങ് കൺ), മെഹബൂബ് വയനാട് (മീഡിയ വിങ് കൺ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.