?????????????? ???????????????????? ?????????? ???????? ???????? ??????? ??????? ????????????????? ??????????????

സാ​ന്ത്വ​ന​മാ​യി ന​വോ​ദ​യ

അ​ൽ​ഖോ​ബാ​ർ: ​‘ഞ​ങ്ങ​ളു​ണ്ട് കൂ​ടെ’​എ​ന്ന കാ​മ്പ​യി​​െൻറ ഭാ​ഗ​മാ​യി തു​ഖ്​​ബ ന​വോ​ദ​യ ടാ​സ്​​ക്​ ഫോ​ഴ്സ്, തു​ഖ്ബ മേ​ഖ​ല​യി​ലെ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​ർ​ക്ക് ഭ​ക്ഷ​ണ​മെ​ത്തി​ച്ചു. ഇ​തോ​ടൊ​പ്പം നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് മ​രു​ന്നും ന​ൽ​കി. തു​ഖ്​​ബ മേ​ഖ​ല​യി​ൽ മാ​ത്രം ഇ​തു​വ​രെ ഇ​രു​ന്നൂ​റോ​ളം ഭ​ക്ഷ്യ​ക്കി​റ്റ് എ​ത്തി​ക്കാ​ൻ ന​വോ​ദ​യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ തു​ട​ക്ക​ഘ​ട്ട​ത്തി​ൽ ത​ന്നെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ സ​മൂ​ഹി​ക ഇ​ട​പെ​ട​ൽ ന​ട​ത്തി​യ സം​ഘ​ട​ന​യാ​ണ് ന​വോ​ദ​യ സം​സ്കാ​രി​ക​വേ​ദി.

വ​ള​രെ​യേ​റെ പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്​​തു​കൊ​ണ്ട് ന​വോ​ദ​യ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ന​വോ​ദ​യ കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ്​ പ​വ​ന​ൻ മൂ​ല​ക്കീ​ൽ അ​ഭി​ന​ന്ദി​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ ടാ​സ്ക് ഫോ​ഴ്​​സ്​ ചെ​യ​ർ​മാ​ൻ ര​ത്നാ​ക​ര​ൻ പ​യ്യ​ന്നൂ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ നാ​സ​ർ ഹം​സ, ക​ൺ​വീ​ന​ർ ബി​മ​ൽ പ്ര​കാ​ശ്, ജോ.​ക​ൺ​വീ​ന​ർ ബി​ജു കൊ​യി​ലോ​ത്തു​ക​ണ്ടി ര​ക്ഷാ​ധി​കാ​രി ര​ഘു​നാ​ഥ് ചെ​ങ്ങ​ൽ, മ​നോ​ഹ​ര​ൻ ക​ണ്ണൂ​ർ, ഏ​രി​യ സെ​ക്ര​ട്ട​റി ഹ​മീ​ദ് മാ​ണി​ക്കോ​ത്ത്, ജോ.​സെ​ക്ര​ട്ട​റി ഷാ​ജി പാ​ലോ​ട്, ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ വി​ജ​യ​കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ന​സീ​മു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - navodaya-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.