Posted On
date_range Updated On
date_range നവോദയ കുടുംബവേദി സൗദി സ്ഥാപകദിനം ആഘോഷിച്ചു
ജിദ്ദ: നവോദയ കുടുംബവേദി സൗദി സ്ഥാപകദിനം ആഘോഷിച്ചു. യാംബുവിൽ നടന്ന പരിപാടി നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര ഉദ്ഘാടനം ചെയ്തു. വനിതാ വേദി കൺവീനർ അനുപമ ബിജുരാജ് അധ്യക്ഷത വഹിച്ചു.
ട്രഷറർ സി.എം. അബ്ദുറഹ്മാൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, നവോദയ യാംബു ഏരിയ രക്ഷാധികാരി അജോ ജോർജ്, പ്രസിഡൻറ് വിനയൻ, സെക്രട്ടറി സിബിൽ, ഏരിയ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ആഘോഷത്തിൽ പങ്കെടുത്തു. കുടുംബവേദി കൺവീനർ മുസാഫർ പാണക്കാട് സ്വാഗതവും യാംബു ഏരിയ കുടുംബവേദി കൺവീനർ വിപിൻ തോമസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.