നവോദയ ഇ.എം.എസ്‌-എ.കെ.ജി അനുസ്മരണവും ഇഫ്താർ വിരുന്നും വിനോദ്​ കൃഷ്​ണ ഉദ്​ഘാടനം ചെയ്യുന്നു

നവോദയ ഇ.എം.എസ്​-എ.കെ.ജി അനുസ്മരണവും ഇഫ്താർ വിരുന്നും

റിയാദ്​: നവോദയ സാംസ്​കാരികവേദി ഇ.എം.എസ്‌ - എ.കെ.ജി അനുസ്മരണയോഗം സംഘടിപ്പിച്ചു. സംസ്കാരിക പ്രവർത്തകൻ വിനോദ് കൃഷ്ണ ഉദ്‌ഘാടനം ചയ്തു. സാധാരണ ജനങ്ങളുടേയും തൊഴിലാളികളുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങിയ സമരനായകനായിരുന്നു എ.കെ.ജി എന്നും ജനാധിപത്യക്രമത്തിൽ ഒരു കമ്യൂണിസ്​റ്റ്​ പാർട്ടി എങ്ങനെ പ്രവർത്തിക്കണമെന്ന് ലോകത്തിനാകെ മാതൃക പകർന്നുനൽകിയ ലോക കമ്യൂണിസ്​റ്റ്​ നേതാക്കളിൽ ഒരാളായിരുന്നു ഇ.എം.എസ്‌ എന്നും വിനോദ് അനുസ്മരിച്ചു.

ഷാജു പത്തനാപുരം ഇരുനേതാക്കളുടേയും ജീവചരിത്ര പ്രഭാഷണം നടത്തി. ഹിന്ദുത്വ ഫാഷിസ്​റ്റുകൾ അഭിപ്രായ സ്വാതന്ത്ര്യം പോലും കവർന്നെടുക്കുന്ന വർത്തമാന നാളുകളിൽ രണ്ടാം സ്വാതന്ത്ര്യസമരത്തിന് സമയമായെന്ന് പ്രസംഗകർ അഭിപ്രായപ്പെട്ടു. അനിൽ മണമ്പൂർ അധ്യക്ഷത വഹിച്ചു.

നവോദയ സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ, ഹരി കൃഷ്ണൻ, അയ്യൂബ് കരൂപ്പടന്ന, ഷൈജു ചെമ്പൂര്, ഇസ്മാഈൽ കണ്ണൂർ, ആതിരാ ഗോപൻ, ഇബ്രാഹിം, കുമ്മിൾ സുധീർ എന്നിവർ സംസാരിച്ചു. പൂക്കോയ തങ്ങൾ സ്വാഗതവും മനോഹരൻ നന്ദിയും പറഞ്ഞു. യോഗത്തിനോടനുബന്ധിച്ച് ഇഫ്താർ വിരുന്നും ഒരുക്കിയിരുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.