ന​വ​യു​ഗം വോ​ളി​ബാ​ൾ ഉ​ദ്​​ഘാ​ട​ന​വേ​ദി​യി​ൽ ഷാ​ജി മ​തി​ല​കം സം​സാ​രി​ക്കു​ന്നു

നവയുഗം സഫിയ അജിത്ത് മെമ്മോറിയൽ വോളിബാൾ ടൂർണമെന്‍റിന് തുടക്കം

ദമ്മാം: നവയുഗം സാംസ്കാരികവേദി ഖോബാർ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന സഫിയ അജിത് മെമ്മോറിയൽ വോളിബാൾ ടൂർണമെന്റ് ആരംഭിച്ചു.അൽ-സുഹൈമി ഫ്ലഡ്‍ലിറ്റ് വോളിബാൾ ഗ്രൗണ്ടിൽ നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.

ആദ്യ ദിവസം വാശിയേറിയ നാലു നോക്കൗട്ട് മത്സരം അരങ്ങേറി. ആദ്യ മത്സരത്തിൽ ഖോർഖാ സ്പോർട്സ് ടീം ഫ്രൻഡ്സ് ദമ്മാം ടീമിനെ ഏകപക്ഷീയമായ രണ്ടു സെറ്റിന് തോൽപിച്ചു. രണ്ടാമത്തെ മത്സരത്തിൽ കെ.എ.എസ്.സി ദമ്മാം ടീം ഏകപക്ഷീയമായ രണ്ട് സെറ്റിന് ജെ.ജി സ്പോർട്സ് ടീമിനെ തോൽപിച്ചു. മൂന്നാമത്തെ മത്സരത്തിൽ അൽ-ബാറ്റിൻ സ്‌പൈക്കേഴ്‌സ് ജുബൈൽ ടീം ഒന്നിനെതിരെ രണ്ടു സെറ്റിന് അറബ്‌കോ റിയാദ് ടീമിനെ തോൽപിച്ചു. നാലാമത്തെ മത്സരത്തിൽ സ്റ്റാഴ്സ് റിയാദ് ടീം ഏകപക്ഷീയമായ രണ്ടു സെറ്റിന് അൽ-നിമർ സ്പോർട്സ് ടീമിനെ തോൽപിച്ചു.

പരിപാടികൾക്ക് നവയുഗം നേതാക്കളായ എം.എ. വാഹിദ് കാര്യറ, ഷാജി മതിലകം, സാജൻ കണിയാപുരം, അരുൺ ചാത്തന്നൂർ, ബിജു വർക്കി, സജീഷ് പട്ടാഴി, സന്തോഷ് ചങ്ങോലിക്കൽ, സാബിത്, ജിതേഷ്, സജി അച്യുതൻ, നിസാം കൊല്ലം, ഗോപകുമാർ, ഷിബുകുമാർ, സനു മഠത്തിൽ, തമ്പാൻ നടരാജൻ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - navayugam Safia Ajith Memorial Volleyball Tournament has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.