ദമ്മാം: നവയുഗം സാംസ്കാരിക വേദി സംഘടിപ്പിച്ച ‘മേടനിലാവ് 2023’ അരങ്ങേറി. സംഗീതം, നൃത്തം, ദൃശ്യാവിഷ്കാരം തുടങ്ങിയ ഉത്സവമേളം തീർത്ത്, മേടനിലാവ് നവ്യാനുഭവം സമ്മാനിച്ചു. ദമ്മാം അൽ ജേഷിൽ അരങ്ങേറിയ പരിപാടി വിഷുസദ്യയോടെയാണ് ആരംഭിച്ചത്. തുടർന്ന് സ്ത്രീകൾക്കു വേണ്ടിയുള്ള പുഡിങ് മേക്കിങ്, മെഹന്ദി മത്സരങ്ങൾ നടന്നു. പുഡിങ് മേക്കിങ് മത്സരത്തിൽ ആയിഷ ഷാഹീൻ ഒന്നാം സ്ഥാനവും റുക്സാന രണ്ടാം സ്ഥാനവും നേടി. മെഹന്ദി മത്സരത്തിൽ മാഷിത ഒന്നാം സ്ഥാനം നേടി.
വൈകീട്ട് നടന്ന കലാസന്ധ്യക്ക് സുറുമി നസീം, അമീന എന്നിവർ അവതാരകരായി. കിഴക്കൻ പ്രവിശ്യയിലെ 120 കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച ഗാന, നൃത്ത, ഹാസ്യ കലാപ്രകടനങ്ങൾ പ്രേക്ഷകരിൽ ഉത്സവകാലത്തിന്റെ പ്രതീതിയുണർത്തി. സൗദി പാട്ടുകൂട്ടത്തിന്റെ നാടൻപാട്ടുകൾ, മനോഹരമായ ഗാനങ്ങൾ, ശാസ്ത്രീയ, സെമി-ക്ലാസിക് നൃത്തങ്ങൾ, സിനിമാറ്റിക് ഡാൻസ്, നാടോടിനൃത്തങ്ങൾ, ഒപ്പന, നൃത്തശിൽപം, വാദ്യോപകരണ പ്രകടനങ്ങൾ തുടങ്ങിയവ അരങ്ങേറി. നവയുഗം രക്ഷാധികാരി യാസീനെ പൊന്നാടയണിയിച്ചു. ജനറൽ സെക്രട്ടറി എം.എ. വാഹിദ് മെമന്റോ സമ്മാനിച്ചു. നേതാക്കളായ ശരണ്യ ഷിബു, അനീഷ കലാം, മഞ്ജു മണിക്കുട്ടൻ, സജീഷ് പട്ടാഴി, മുഹമ്മദ് റിയാസ്, പ്രിയ ബിജു, സാജൻ കണിയാപുരം, പ്രിജി, പ്രഭാകരൻ, മിനി ഷാജി, നിസാം കൊല്ലം, ബിനു കുഞ്ഞു, തമ്പാൻ നടരാജൻ, സംഗീത സന്തോഷ്, ലത്തീഫ് മൈനാഗപ്പള്ളി, അരുൺ ചാത്തന്നൂർ, വർഗീസ്, രാജൻ കായംകുളം, ഉണ്ണി മാധവം, നയിഫ്, നാസർ കടവിൽ, ഷിബുകുമാർ, ഷീബ സാജൻ, വിനീഷ്, മീനു അരുൺ, സന്തോഷ് കുമാർ, മഞ്ജു അശോക്, സന്തോഷ്, ഷംന നഹാസ്, സരള ജേക്കബ്, പ്രിയ ബിജു, അമീന റിയാസ്, അനീന നിയാസ്, അർഷാന നൈഫ്, റിയാസ്, ആതിര ദിലീപ്, സാജൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.