നാറ്റോ മാതൃകയിൽ  പശ്​ചിമേഷ്യൻ സൈനികസഖ്യത്തിന്​ ട്രംപ്​

റിയാദ്​:  നാറ്റോയുടെ മാതൃകയിൽ പശ്​ചിമേഷ്യയിൽ ഒരു വിപുലമായ സൈനികസഖ്യം സ്​ഥാപിക്കാൻ അമേരിക്ക ആലോചിക്ക​ുന്നതായി റിപ്പോർട്ട്​. അതി​​​െൻറ ​പ്രഖ്യാപനം ട്രംപി​​​െൻറ റിയാദ്​ സന്ദർശനത്തിനിടെ ഉണ്ടാകുമെന്ന്​ വൈറ്റ്​ഹൗസ്​ വൃത്തങ്ങൾ സൂചിപ്പിച്ചു. മേഖലയിൽ സ്​ഥിരതയും സുരക്ഷയും ഉറപ്പാക്കുകയാകും സഖ്യത്തി​​​െൻറ ലക്ഷ്യം.

ഇതി​​​െൻറ ഘടനയും പ്രവർത്തനരീതിയും ​െഎ.എസി​​​െൻറ ഉന്മൂലനത്തിന്​ ശേഷം വ്യക്​തമാക്കപ്പെടും. പശ്​ചിമേഷ്യയിലെ അമേരിക്കയുടെ സഖ്യരാഷ്​ട്രങ്ങളെല്ലാം ഇതി​​​െൻറ ഭാഗമാകുമെന്നാണ്​ കരുതുന്നത്​.

Tags:    
News Summary - natto

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.