മലപ്പുറം സ്വദേശി സൗദിയിൽ റോഡപകടത്തിൽ മരിച്ചു

അൽബാഹ: സൗദിയിലെ ത്വാഇഫിൽനിന്ന് 200 കിലോമീറ്റർ അകലെ അൽബാഹ മന്ദക് നസ്ബയിൽ വാഹനമിടിച്ച് മലപ്പുറം സ്വദേശി നിര്യാതനായി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്കടുത്ത് ചെട്ടിയാർമാട് പറമ്പിൽ അബ്ദുൽ റഷീദ് (43) ആണ് ചൊവ്വാഴ്ച മരിച്ചത്.

അൽബാഹയിലെ മന്ദക് നസ്ബയിൽ വർഷങ്ങളായി മിനി മാർക്കറ്റ് നടത്തിവരുകയായിരുന്നു ഇദ്ദേഹം. നമസ്കാരത്തിന് പള്ളിയിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ചെട്ടിയാർമാട് പറമ്പിൽ അസൈനാർ ആണ് റഷീദിന്റെ പിതാവ്. മാതാവ്: ആയിഷ ബീവി, ഭാര്യ: റസീന, മക്കൾ: മുഹമ്മദ് സിനാൻ, ഷിയാൻ, ആല ഫാത്തിമ, സഹാൻ ഹയിം, സഹോദരങ്ങൾ: അൻസാർ, ബുഷ്‌റ.

Tags:    
News Summary - native of Malappuram died in a road accident in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.