ഹൃദയാഘാതം; കോഴിക്കോട് സ്വദേശി യാംബുവിൽ നിര്യാതനായി

യാംബു: കോഴിക്കോട് സ്വദേശിയായ യുവാവ് യാംബുവിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ചാലിയം കൊടക്കാട്ടകത്ത് കൊല്ലേരി വീട്ടിൽ ശാഹുൽ ഹമീദ് (35) ആണ് ഞായറാഴ്ച പുലർച്ചെ മരിച്ചത്. നാലുവർഷമായി യാംബുവിൽ ബ്യുനോ മീൽ സർവിങ് കമ്പനി (ഫാസ്റ്റ് ഫുഡ്) ജീവനക്കാരനായിരുന്നു. നേരത്തെ ഇദ്ദേഹം ജിദ്ദയിലും ജോലി ചെയ്തിരുന്നു.

പതിവ് പോലെ റെസ്റ്ററന്റിൽ നിന്ന് ജോലി കഴിഞ്ഞ് പുലർച്ചെ സുഹൃത്തുക്കളോടൊപ്പം റൂമിലെത്തിയ ശാഹുൽ ഹമീദിന് ഭക്ഷണം കഴിച്ച് സുബ്ഹ് നമസ്കാരം നിർവഹിക്കാനുള്ള ഒരുക്കത്തിനിടയിൽ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ സുഹൃത്തുക്കളും കമ്പനി അധികൃതരും യാംബു ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

പിതാവ്: കൊടക്കാട്ടകത്ത് കൊല്ലേരി സൈതലവി. മാതാവ്: പുത്തലത്ത് ഫാത്തിമ. ഭാര്യ: റോസിന. മക്കൾ: ഇൻശാ മെഹ്റിൻ, ദുആ മെഹ്റിൻ. യാംബു ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി യാംബുവിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കമ്പനി അധികൃതരും കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി നേതാക്കളും നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്. 

Tags:    
News Summary - native of Kozhikode passed away at Yambu after heart attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.