Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: മലയാളി റിയാദിലെ ആശുപത്രിയിൽ മരിച്ചു. കണ്ണൂർ നടാൽ സ്വദേശിയും റിയാദിലെ കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ ദവാദ്മി യൂനിറ്റ് അംഗവുമായ സാജൻ പാറക്കണ്ടി (60) ആണ് മരിച്ചത്. പക്ഷാഘാതത്തെ തുടർന്ന് റിയാദ് അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മസ്‌തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ 30 വർഷമായി റിയാദിൽനിന്ന് 300 കിലോമീറ്ററകലെ ദവാദ്മിയിൽ വർക്ക് ഷോപ്പ് ഇൻചാർജ് ആയി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: പി. സുലജ, മകൾ: സനിജ, മരുമകൻ: അമൃതേഷ്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.