നന്മ ഫെസ്റ്റിൽ സാമൂഹികപ്രവർത്തക മഞ്ജു മണിക്കുട്ടൻ സംസാരിക്കുന്നു
അബ്ഖൈഖ്: നന്മ സാംസ്കാരിക വേദി അബ്ഖൈഖ് രൂപവത്കരണത്തോട് അനുബന്ധിച്ച് 'നന്മ ഫെസ്റ്റ്' സംഘടിപ്പിച്ചു. ലോക കേരളസഭ അംഗവും ഒ.ഐ.സി.സി റീജനൽ കമ്മിറ്റി പ്രസിഡൻറുമായ ബിജു കല്ലുമല നന്മ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഹെൻറി വില്‍സണ്‍ അധ്യക്ഷത വഹിച്ചു. 'പ്രവാസികളും നിയമക്കുരുക്കുകളും' എന്ന വിഷയത്തെ ആസ്പദമാക്കി നവയുഗം സാംസ്കാരിക വേദി രക്ഷാധികാരി ഷാജി മതിലകം സംസാരിച്ചു.
ദമ്മാമിലെ സാമൂഹിക പ്രവര്‍ത്തക മഞ്ജു മണിക്കുട്ടന് സംസാരിച്ചു. അബ്ഖൈഖില്‍ ആതുര സേവനരംഗത്ത് സേവനം അനുഷ്ഠിക്കുന്ന 12 ആരോഗ്യപ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു. ദമ്മാം കെപ്റ്റ നാട്ടരങ്ങു ടീം സംഘടിപ്പിച്ച നാടന്‍പാട്ട്, വിവിധ ദൃശ്യാവിഷ്ക്കാരം, അൻഷാദ് സൈനുദ്ധീന്‍, ജസീര്‍ കണ്ണൂര്‍, ഷാ മോന് അഷ്റഫ്, മീജല് റെജി, സഹീർഷാ കൊല്ലം, സംഗീത, ഗ്ലാഡ്സന്, നിഖില്‍ എന്നിവരുടെ സംഗീതവിരുന്ന്, നേഹ ദമ്മാം, ബിസ്മി, ഫഹദ് എന്നിവർ അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ എന്നിവ അരങ്ങേറി.
ചടങ്ങിൽ ആന്റണി യേശുദാസ്, അഷ്റഫ് കണ്ടത്തിൽ, പ്രിൻസ് രാജു, രാജൻ അപ്പുക്കുട്ടൻ, ജോൺസൺ, ബിനു റാഫൽ, എലിസബേത്ത്, ബീഷ്മ റിജു, വിനീത എന്നിവർ പങ്കെടുത്തു. നന്മ രക്ഷാധികാരി മാത്തുകുട്ടി പള്ളിപ്പാട് സ്വാഗതവും സെക്രട്ടറി അന്‍വര്‍ സാദിഖ് പൊന്നാനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.