ഇർഷാദ് വാഫി ചെറുകുളമ്പ്, സാദിഖ് ചേലക്കര, ശിഹാബ്
നിലമേൽ, ഹസ്സൻ ചേലക്കര
നജ്റാൻ കെ.എം.സി.സി ഹബൂണ ഏരിയക്ക് പുതിയ ഭാരവാഹികൾ
നജ്റാൻ: കെ.എം.സി.സി ഹബൂണ ഏരിയ കമ്മിറ്റി ജനറൽ ബോഡിയും മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണ യോഗവും ലീഡേഴ്സ് മീറ്റും ഹബൂണ ഹാളിൽ നടന്നു. നജ്റാൻ കെ.എം.സി.സി സെക്രട്ടറി സലീം ഉപ്പള ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അബ്ദുല്ലത്തീഫ് തിരൂർക്കാട് അധ്യക്ഷത വഹിച്ചു.
നിസാർ ഫൈസി ചെറുകുളമ്പ് ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. ലീഡേഴ്സ് മീറ്റിൽ സെൻട്രൽ കമ്മിറ്റി നേതാക്കളായ നസീർ പാണ്ടിക്കാട്, ജാബിർ ആരാമ്പ്രം, അബ്ദുൽ റസാഖ് ഹംസ, സത്താർ തച്ചനാട്ടുകര, സുബൈർ കാസർകോട്, ബഷീർ കരിങ്കല്ലത്താണി, അനസ് എന്നിവർ സംബന്ധിച്ചു. സെൻട്രൽ കമ്മിറ്റി നേതാക്കളുടെ സാന്നിധ്യത്തിൽ ഹബൂണ ഏരിയ കമ്മിറ്റിയുടെ മൂന്ന് വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: ഇർഷാദ് വാഫി ചെറുകുളമ്പ് (പ്രസി.), സാദിഖ് ചേലക്കര (ജന. സെക്ര.), ശിഹാബ് നിലമേൽ (ട്രഷ.), സമീർ ഒറ്റപ്പാലം, സി.എ. ഹസ്സൻ, കഹാർ അൽ ദീഖ് (വൈ. പ്രസി.), ഉമറലി ചക്കിങ്ങൽ, ഇല്യാസ് വല്ലപ്പുഴ, ഫൈസൽ ആനമങ്ങാട് (സെക്ര.), ഹസ്സൻ ചേലക്കര (ചെയർ.), അബ്ദുല്ലത്തീഫ് തിരൂർക്കാട്, ലത്തീഫ് കായംകുളം (വൈ. ചെയർ.). ഇല്യാസ് വല്ലപ്പുഴ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.