റിയാദ്: റോഹിങ്ക്യന്‍ മുസ്ലീംകൾക്ക് നേരെ മ്യാന്‍മറില്‍ നടക്കുന്ന വംശീയ ഉന്‍മൂലനത്തെ സൗദി മന്ത്രിസഭ ശക്തമായ ഭാഷയില്‍ അപലപിച്ചു. സല്‍മാന്‍ രാജാവിെൻറ അധ്യക്ഷതയില്‍ ചേർന്ന മന്ത്രിസഭാ യോഗമാണ് മുസ്ലീം ന്യൂനപക്ഷത്തിനെതിരെ നടക്കുന്ന അവകാശ ലംഘനത്തെ അപലപിച്ചത്. മ്യാന്‍മര്‍ ഭരണകൂടം നടത്തുന്ന അവകാശ ലംഘനത്തിനെതിരെ അന്താരാഷ്ട്ര വേദികള്‍ ഉണര്‍ന്ന് പ്രതികരിക്കണമെന്നും മന്ത്രിസഭ അഭ്യര്‍ഥിച്ചു. മൃഗീയമായ പീഡനമാണ് റോഹിങ്ക്യന്‍ മുസ്ലീം ന്യൂനപക്ഷത്തോട് കാണിക്കുന്നത്.
വിവേചനം കൂടാതെ പൗരന്മാര്‍ക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ റോഹിങ്ക്യന്‍ മുസ്ലീംകള്‍ക്ക് ലഭിക്കാന്‍ ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെ അന്താരാഷ്ട്ര വേദികള്‍ സജീവമായി രംഗത്തിറങ്ങണമെന്നും മന്ത്രിസഭ അഭ്യര്‍ഥിച്ചു.റോഹിങ്ക്യന്‍ മുസ്ലീംകള്‍ക്ക് 50 ദശലക്ഷം ഡോളര്‍ സഹായം ഇതിനകം നൽകിയതായി മന്ത്രിസഭ അറിയിച്ചു. സൗദിയിലെത്തിയ റോഹിങ്ക്യകള്‍ക്ക് അഭയം നല്‍കാൻ രാജ്യം തയറാണ്. 1948 മുതല്‍ ബര്‍മയില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് സൗദി അനുഭാവപൂര്‍ണമായ പരിഗണനയാണ് നല്‍കുന്നതെന്ന് മന്ത്രിസഭ അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.