യാംബു കെ.എം.സി.സി സംഘടിപ്പിച്ച മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലിയാഘോഷ
ഐക്യദാര്‍ഢ്യസംഗമത്തിൽ അഡ്വ. ടി. കുഞ്ഞാലി സംസാരിക്കുന്നു
യാംബു: ഇന്ത്യന്‍ യൂനിയൻ മുസ്ലിം ലീഗിെൻറ 75ാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യാംബു കെ.എം.സി.സി സംഗമവും ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും സംഘടിപ്പിച്ചു. യാംബു ടൗൺ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സൗദി നാഷനൽ സെക്രട്ടേറിയറ്റ് അംഗം അബ്ദുൽ കരീം താമരശ്ശേരി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ന്യൂനപക്ഷാവകാശങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ ജീവകാരുണ്യ സേവന മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന മുസ്ലിം ലീഗിെൻറ പ്രസക്തി പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന വേളയിൽ കൂടുതൽ വര്‍ധിച്ചുവരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
യാംബു സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് മാമുക്കോയ ഒറ്റപ്പാലം അധ്യക്ഷത വഹിച്ചു. മലപ്പുറം മങ്കട നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ. ടി. കുഞ്ഞാലി മുഖ്യ പ്രഭാഷണം നടത്തി. മുസ്തഫ മൊറയൂർ, അലി കളത്തിൽ എന്നിവർ സംസാരിച്ചു.
സെൻട്രൽ കമ്മിറ്റി ആക്ടിങ് ജനറൽ സെക്രട്ടറി അബ്ദുൽ കരീം പുഴക്കാട്ടിരി സ്വാഗതവും ട്രഷറർ അലിയാർ ചെറുകാട് നന്ദിയും പറഞ്ഞു. ഹിഷാം മുഹമ്മദ് ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.