Posted On
date_range Updated On
date_range കോട്ടക്കൽ മുനിസിപ്പൽ ചെയർമാന് സ്വീകരണം നൽകി
ജിദ്ദ: ഉംറ നിർവഹിക്കാനെത്തിയ കോട്ടക്കൽ മുനിസിപ്പൽ ചെയർമാൻ കെ.കെ നാസറിന് ജിദ്ദ കെ. എം. സി. സി കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. നാഷനൽകമ്മിറ്റി പ്രസിഡൻറ് കെ. പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. കാലൊടി മൂസ ഹാജി അധ്യക്ഷത വഹിച്ചു.
സി.കെ റസാഖ് മാസ്റ്റർ, അബ്ദുറഹ്മാൻ (കുഞ്ഞിപ്പ), നാണി ഇസ്ഹാഖ്, സി.കെ കുഞ്ഞി മരക്കാർ, സി.കെ മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ ആശംസ നേർന്നു.
ചെയർമാൻ സി.കെ കുഞ്ഞിമരക്കാർ ഉപഹാരം നൽകി. കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ വികസന പ്രവർത്തനങ്ങൾ മറുപടി പ്രസംഗത്തിൽ ചെയർമാൻ കെ കെ നാസർ വിശദീകരിച്ചു. മുഹമ്മദ് കല്ലിങ്ങൽ ഖിറാഅത് നടത്തി. ജനറൽ സെക്രെട്ടറി അഷ്റഫ് മേലേതിൽ സ്വാഗതവും ഇ.മുഹമ്മദലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.