അജ് വ ജിദ്ദ കമ്മിറ്റി സംഘടിപ്പിച്ച വൈജ്ഞാനിക സദസ്സില്‍ മുജീബുർറഹ്മാന് അസ്മലി സംസാരിക്കുന്നു
ജിദ്ദ: വർത്തമാനകാല മുസ്ലിം സമൂഹം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത് അതീവ അപകടകരമായ അവസ്ഥയാണെന്നും സത്യത്തെ നേരിടാനുള്ള ആർജവം എതിരാളികൾക്ക് ഇല്ലാത്തതിനാല്‍ സമുദായത്തിന്റെ മേൽ ഭീകരത അടിച്ചേൽപിച്ച് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും സ്വത്വബോധം നഷ്ടപ്പെടുത്താനുമാണ് നാനാഭാഗത്തുനിന്നും പലരും ശ്രമിക്കുന്നതെന്നും അൽ അൻവാർ ജസ്റ്റിസ് ആൻഡ് വെൽഫെയർ അസോസിയേഷൻ (അജ് വാ) സംസ്ഥാന ജനറൽ സെക്രട്ടറി മുജീബുർറഹ്മാൻ അസ്ലമി പറഞ്ഞു. അജ് വ ജിദ്ദ കമ്മിറ്റി സംഘടിപ്പിച്ച വൈജ്ഞാനിക സദസ്സില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആത്മ സംസ്കരണത്തിലൂടെയും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും മറ്റും മുന്‍തൂക്കം നല്‍കിയും അല്ലാഹുവും പ്രവാചകനും കാണിച്ചുതന്ന യഥാർഥ വിശ്വാസികളായി ജീവിച്ച് മറ്റുള്ളവര്‍ക്ക് മാതൃകയായിക്കൊണ്ട് ഇത്തരം പ്രചാരണങ്ങളെ ചെറുക്കണമെന്നും ആത്മാവിനെ സംസ്കരിക്കാതെ ഇരുലോകത്തും വിജയിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം സദസ്സിനെ ഉദ്ബോധിപ്പിച്ചു.
പ്രസിഡന്റ് മനാഫ് മൗലവി അല്‍ ബദരി അധ്യക്ഷത വഹിച്ചു. അജ് വ ജി.സി.സി ഘടകം പ്രസിഡന്റ് ശറഫുദ്ദീന്‍ ബാഖവി ചുങ്കപ്പാറ മുഖ്യപ്രഭാഷണം നടത്തി. അജ് വ ജിദ്ദ വൈസ് പ്രസിഡന്റുമാരായ ജമാലുദ്ദീന്‍ അശ്റഫി, സെയ്ദ് മുഹമ്മദ് കാശിഫി കാഞ്ഞിരപ്പിള്ളി, നാഷനല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് വിജാസ് ഫൈസി ചിതറ, ജോയന്റ് സെക്രട്ടറി മസ്ഊദ് മൗലവി ബാലരാമപുരം എന്നിവര്‍ സംസാരിച്ചു. ജനറൽ സെക്രട്ടറി അനീസ് കൊടുങ്ങല്ലൂര്‍ സ്വാഗതവും സെക്രട്ടറി ബക്കര്‍ സിദ്ദീഖ് നാട്ടുകല്‍ നന്ദിയും പറഞ്ഞു.
മുജീബുർറഹ്മാന് അസ്മലിയെ പ്രസിഡന്റ് മനാഫ് അല്‍ ബദരി കമ്മിറ്റിക്കുവേണ്ടി ഷാള്‍ അണിയിച്ച് ആദരിച്ചു. മറ്റു ഭാരവാഹികളായ അബ്ദുൽ ലത്ത്വീഫ് മുസ്ലിയാര് കറ്റാനം, ഇര്‍ശാദ് ആറാട്ടുപുഴ, നിസാര്‍ കാഞ്ഞിപ്പുഴ, നൗഷാദ് ഓച്ചിറ, അബ്ദുൽ ഗഫൂര്‍ വണ്ടൂര്‍, റഷീദ് പതിയാശ്ശേരി, അന്‍വര്‍ സാദത്ത് മലപ്പുറം, അബ്ദുൽ ഗഫൂര്‍ കളിയാട്ടുമുക്ക്, അബൂബക്കര്‍ മങ്കട, അബ്ദുൽ ഖാദര്‍ തിരുനാവായ, സലീം റോഡുവിള, ശുക്കൂര്‍ കാപ്പില്‍ എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.