ഷാജഹാൻ
തബൂക്ക്: തബൂക്കിനടുത്ത് ദുബയിൽ ജോലിക്കിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മുഹമ്മദ് ഷാജഹാന്റെ (42) മൃതദേഹം കമ്പനിയുടെയും തബൂക്ക് കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെയും ശ്രമഫലമായി നാട്ടിലെത്തിച്ചു. മീററ്റ് ഖജൂരി സ്വദേശിയായ ഷാജഹാൻ 2015ലാണ് സൗദിയിലെത്തിയത്. ട്രയ്ലർ ഡ്രൈവറായി തബൂക്കിൽ ജോലിചെയ്തുവരുകയായിരുന്നു. ഭാര്യ: ഷാഹിസ്ത. പിതാവ്: മുഹമ്മദ് യൂനുസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.