റിയാദ് ടാക്കീസ് രാജ്യാന്തര ബ്രോസ്റ്റഡ് തീറ്റ മത്സര ജേതാവ് മുഹമ്മദ് റാഫിക്ക് സമ്മാനം നൽകുന്നു
റിയാദ്: എം.എഫ്.സി ബ്രോസ്റ്റഡുമായി റിയാദ് ടാക്കീസ് സംഘടിപ്പിച്ച ബ്രോസ്റ്റഡ് തീറ്റ മത്സരത്തിൽ മലപ്പുറം മഞ്ചേരി സ്വദേശി മുഹമ്മദ് റാഫി ജേതാവായി. രണ്ടാം സ്ഥാനം ഈജിപ്ത് പൗരൻ സൈദ് അലിയും മൂന്നാം സ്ഥാനം പാകിസ്താനി പൗരൻ ബുഹ്റാനും നാലാം സ്ഥാനം തൂവൂർ സ്വദേശി സഫീറലിയും അഞ്ചാം സ്ഥാനം ബംഗ്ലാദേശി പൗരൻ സീലുറഹ്മാനും കരസ്ഥമാക്കി.
രജിസ്റ്റർ ചെയ്ത വിവിധ രാജ്യക്കാരായ 200 പേരിൽനിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 16 പേർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.
സമ്മാന വിതരണ ചടങ്ങിൽ ടി.വി.എസ്. സലാം ആമുഖപ്രഭാഷണം നടത്തി. റിയാദ് ടാക്കീസ് പ്രസിഡൻറ് ഷഫീഖ് പാറയിൽ അധ്യക്ഷത വഹിച്ചു.
അൽമദീന ഹൈപ്പർ മാർക്കറ്റ് പ്രതിനിധികളായ റീജനൽ ഡയറക്ടർ സലീം വലിയ പറമ്പത്ത്, അഷറഫ് പൊയിൽ, ശിഹാബ് കൊടിയത്തൂർ, ഫാറൂഖ് കൊവ്വൽ, ഖാലിദ് വല്ലിയോട്, ടി.വി.എസ്. ശബ്നാൻ, റിയാദ് ടാക്കീസ് ഉപദേശകസമിതി അംഗങ്ങളായ ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ്, നൗഷാദ് ആലുവ, ട്രഷറർ അനസ് വള്ളികുന്നം, കോഓഡിനേറ്റർ ഷൈജു പച്ച, മാധ്യമ പ്രതിനിധി സുലൈമാൻ വിഴിഞ്ഞം, അൻവർ യൂനുസ്, മുഹമ്മദ് നാദിർഷ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
റിജോഷ് കടലുണ്ടി, എൽദോ വയനാട്, സജീർ സമദ് എന്നിവർ മത്സരം നിയ്രന്തിച്ചു. ഷമീർ കലിങ്കൽ, ജംഷിർ കാലിക്കറ്റ്, ഷമീർ ബാബു, സാജിർ കാളികാവ്, സുൽഫി കൊച്ചു, സോണി ജോസഫ്, വിജയൻ കായംകുളം, അൻസാർ കൊടുവള്ളി, കബീർ പട്ടാമ്പി, ഷിജു ബഷീർ, ബാബു കണ്ണോത്ത്, രതീഷ് നാരായണൻ, സൈദ്, ബാദുഷ, ഷഫീഖ് വലിയ, നസീർ അൽഹൈർ, ബാലഗോപാലൻ, എം.ഡി. റഫീഖ്, പ്രദീപ് കിച്ചു, മുഹമ്മദ് റിസ്വാൻ, സലിം പുളിക്കൽ, സൈദ് അലി, റമീസ്, മനു മൂപ്പൻ, അനു അൻവർ, മൻസൂർ ചെമ്മല എന്നിവർ നേതൃത്വം നൽകി. ഉമറലി അകബർ, ഷബി മൻസൂർ എന്നിവർ അവതാരകരായിരുന്നു. സെക്രട്ടറി ഹരി കായംകുളം സ്വാഗതവും ഫൈസൽ തമ്പലക്കോടൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.