ഉംറ കഴിഞ്ഞു മടങ്ങവേ ദേഹാസ്വാസ്ഥ്യം; കോഴിക്കോട് സ്വദേശി മരിച്ചു

ജിദ്ദ: ഉംറ കഴിഞ്ഞു മടങ്ങവേ കിങ് അബ്‌ദുൽ അസീസ് വിമാനത്താവളത്തിൽ വെച്ചു ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് ജിദ്ദ കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയിൽ പ്രവേശിച്ചിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. പെരുവയൽ സ്വദേശി മറിയുമ്മ കച്ചേരി പൂനത്തിൽ (62) ആണ് മരിച്ചത്.

ഭർത്താവും മകനുമൊന്നിച്ചു ഉംറക്ക് എത്തിയതായിരുന്നു. കാൻസർ ബാധിതയായിരുന്നു.

ഭർത്താവ്: അലവി നായർ കുളങ്ങര. മയ്യിത്ത് ജിദ്ദയിൽ ഖബറടക്കം നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

Tags:    
News Summary - Mriyumma kozhikode native died in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.