ജിദ്ദ: മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് മാധ്യമ, സാമൂഹിക, സാംസ്കാരിക പ്രവർത്തകൻ മൂസക്കുട്ടി വെട്ടിക്കാട്ടിരി നാട്ടിലേക്ക്. റിയാദ് കിങ് സഊദ് യൂണിവേഴ്സിറ്റിയിലെ ഉപരി പഠനത്തിനു ശേഷമാണ് അദ്ദേഹം ജിദ്ദയിലെത്തിയത്. ദീർഘകാലം ഗള്‍ഫ് മാധ്യമം, മീഡിയ വണ്‍ ജിദ്ദ റിപ്പോർട്ടറായിരുന്നു.
പ്രമുഖ കമ്പനികളിൽ എക്സിക്യൂട്ടീവ് സെക്രട്ടറി, ട്രാൻസ്ലേറ്റർ, എച്ച്.ആര്‍ സ്പെഷലിസ്റ്റ്, അസി. എക്സ്ക്യൂട്ടീവ് മാനേജര്‍ തുടങ്ങിയ പദവികള്‍ വഹിച്ചു. തനിമ ജിദ്ദ സൗത്ത്സോണ്‍ മുന്‍ പ്രസിഡൻറായിരുന്നു.
എഴുത്ത്, പ്രഭാഷണം, വിവർത്തനം എന്നീ മേഖലകളിൽ വ്യാപൃതനായിരുന്ന അദ്ദേഹം ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങളും വിവർത്തനങ്ങളും പ്രസിദ്ധീകരിച്ചു. സിജി ജിദ്ദ റിസോഴ്സ് പേഴ്സന്‍, ജിദ്ദ സ്പീക്കേഴ്സ് ഫോറം അംഗം, അക്ഷരം കലാ സാംസ്കാരിക വേദി അധ്യക്ഷന്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയാണ്. ശാന്തപുരം അൽജാമിഅയിൽ പ്രൊഫസറായി ജോലി ചെയ്യാനാണ് അദ്ദേഹം മടങ്ങുന്നത്. നമ്പർ: 56 929 4117
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.