ജിദ്ദയിൽ സന്ധ്യാരാഗം സംഘടിപ്പിച്ച ‘മൊഞ്ചുള്ള മലബാർ’ മാപ്പിളപ്പാട്ട് സംഗീതനിശ ഹസൻ
കൊണ്ടോട്ടി ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: സന്ധ്യാരാഗം ബാനറിന് കീഴിൽ ജിദ്ദയിൽ സംഘടിപ്പിച്ച 'മൊഞ്ചുള്ള മലബാർ' മാപ്പിളപ്പാട്ട് സംഗീതനിശ പ്രവാസികൾക്ക് വേറിട്ടൊരു സംഗീതാസ്വാദനാനുഭവമായി. ഹസ്സൻ കൊണ്ടോട്ടി പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. സി.എം. അഹ്മദ് ആക്കോട്, അഷ്റഫ് കാലിക്കറ്റ്, റജിയ വീരാൻ, ബാദുഷ, ജ്യോതി ബാബുകുമാർ, അഷറഫ് ചുക്കൻ, യൂസുഫ് കോട്ട എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന സംഗീത സന്ധ്യയിൽ പ്രശസ്ത ഗായകരായ നൂഹ് ബീമാപ്പള്ളി, സോഫിയ സുനിൽ, ബീഗം ഖദീജ, ഹസ്സൻ കൊണ്ടോട്ടി, ഗഫൂർ തൃപ്പനച്ചി, റാഫി ആലുവ, അഷറഫ് വലിയോറ, മൻസൂർ പാങ്ങ്, സത്യൻ പി. നായർ, അഫ്ര സബീൻ റാഫി, റഫീഖ് ബിലാൽ, സൽമാൻ പാണ്ടിക്കാട്, മുനീർ കണ്ണൂർ തുടങ്ങിയവർ മാപ്പിളപ്പാട്ടിെൻറ ജനപ്രിയ ഗാനങ്ങൾ ആലപിച്ചു. സുവിജ സത്യൻ അവതാരകയായി. പ്രോഗ്രാം കോഓഡിനേറ്റർ നൂഹ് ബീമാപ്പള്ളി സ്വാഗതവും ചെയർമാൻ നവാസ് ബീമാപ്പള്ളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.