മുഹമ്മദ് ഇബ്രാഹിം
റിയാദ്: സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷാഫലം പുറത്തുവന്നപ്പോൾ തുടർച്ചയായി 13ാം തവണയും തിളക്കമാർന്ന വിജയവുമായി റിയാദ് മോഡേൺ ഇന്റർനാഷനൽ സ്കൂൾ. 97.2 ശതമാനം മാർക്കോടെ മുഹമ്മദ് ഇബ്രാഹിം സ്കൂൾ ടോപ്പറായി. 30 ശതമാനം വിദ്യാർഥികളും ഡിസ്റ്റിങ്ഷൻ നേടിയപ്പോൾ 64 ശതമാനം പേർ ഫസ്റ്റ് ക്ലാസിന് മുകളിൽ മാർക്ക് നേടി. എല്ലാ വിദ്യാർഥികളും 50 ശതമാനത്തിലധികം മാർക്ക് നേടി വിജയിച്ചു.
ഉന്നതവിജയം നേടിയ വിദ്യാർഥികളെയും വിജയത്തിെൻറ പിന്നിലെ ചാലകശക്തികളായ അധ്യാപകരെയും മാനേജിങ് ഡയറക്ടർ ഡോ. ടി.പി. മുഹമ്മദ്, പ്രിൻസിപ്പൽ ഡോ. വി.പി. അബ്ദുൽ അസീസ്, ജനറൽ മാനേജർ പി.വി. അബ്ദുൽ റഹ്മാൻ, ഹെഡ്മാസ്റ്റർ അബ്ദുൽ സലിം, ജനറൽ കോഓഡിനേറ്റർ സമീന റയീസ്, പരീക്ഷാ കൺട്രോളർ നൗഫൽ എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.