റിയാദ്: കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ വിദേശത്ത് മരിക്കുന്ന ഇന്ത്യാക്കാരുടെ മൃതദേഹങ്ങൾ സൗ ജന്യമായി നാട്ടിലെത്തിക്കാൻ നിയമം കൊണ്ടുവരുമെന്നും അതാതിട-ങ്ങളിലെ എംബസികളുടെ ചുമതലയിലാക്കുമെന്നും കോഴിക് കോട് ലോക്സഭാംഗം എം.കെ രാഘവൻ എം.പി. റിയാദിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് കേ ാൺഗ്രസ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നാണെന്നും ഇതുപോലെ പ്രവാസികളുമായി ബന്ധപ്പെട്ട നിരവധി വ ിഷയങ്ങൾ പത്രികയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സാം പിത്രോഡയുടെ നേതൃത്വത്തിൽ പ്രകടന പത്രികയിലുൾപ്പെടുത്തേണ്ട പ്രവാസി വിഷയങ്ങൾ പഠിച്ച് ക്രോഡീകരിച്ചുവരികയാണ്. യു.എ.ഇ സന്ദർശനവേളയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രവാസി വിഷയങ്ങൾ മുഖ്യമായി പരിഗണിക്കുന്ന കാര്യം പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം പ്രവാസികളിൽ തന്നെ നല്ല ഉണർവുണ്ടായിട്ടുണ്ട്. മൃതദേഹം തൂക്കിനോക്കി വിമാന യാത്രാക്കൂലി നിശ്ചയിക്കുന്ന നാണംകെട്ട രീതി എന്തായാലും അവസാനിപ്പിച്ചു. ഇനി വിദേശത്ത് എവിടെയുമുള്ള ഇന്ത്യൻ തൊഴിലാളികൾ മരിച്ചാൽ മൃതദേഹം പൂർണമായും സ്വദേശത്തേക്ക് കൊണ്ടുവരാനുള്ള നടപടിയാണ് വേണ്ടത്.
അത്രയെങ്കിലും പ്രവാസികൾക്കായി ചെയ്തുകൊടുക്കാൻ രാജ്യം ബാധ്യസ്ഥമാണ്. തോന്നുംപോലെ ടിക്കറ്റ് നിരക്ക് നിശ്ചയിച്ച് ഗൾഫ് പ്രവാസികളെ പിഴിയുന്ന വിമാന കമ്പനികളുടെ കൊള്ളയും അവസാനിപ്പിക്കണം. കോൺഗ്രസ് അധികാരത്തിലെത്തിയാൽ അതുണ്ടാവും. ‘ട്രായ്’ മാതൃകയിൽ സിവിൽ ഏവിയേഷൻ റഗുലേറ്ററി അതോറിറ്റി സ്ഥാപിച്ച് ടിക്കറ്റ് നിരക്ക് നിയന്ത്രിക്കും. ഇൗ വിഷയത്തിൽ രണ്ടുവർഷം മുമ്പ് താൻ ഒരു സ്വകാര്യ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു. കാലാവധി കഴിഞ്ഞിട്ടും വിദേശത്തെ ജയിലുകളിൽ കഴിയുന്നതും തൊഴിൽ പ്രശ്നങ്ങളിൽ പെടുന്നതുമായ ഇന്ത്യാക്കാർക്ക് നിയമസഹായം ലഭ്യമാക്കാൻ എംബസികളിൽ ശക്തമായ ലീഗൽ സെല്ലുകൾ സ്ഥാപിക്കും. എംബസികളിലെ ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് പുനഃക്രമീകരിക്കും. എൻ.ഡി.എ ഗവൺമെൻറ് നിർത്തലാക്കിയ കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം തിരികെ കൊണ്ടുവരും.
പ്രവാസി വിദ്യാർഥികൾക്ക് സൗദി അറേബ്യയിൽ പ്ലസ്ടുവിന് ശേഷം ഉപരിപഠനം നടത്താൻ സൗകര്യമൊരുക്കും.
ഇതെല്ലാം കോൺഗ്രസിെൻറ പ്രകടനപത്രികയിലെ പ്രധാന വിഷയങ്ങളാവും. ശബരിമല വിഷയത്തിൽ വിശ്വാസികളുടെ ഭാഗം സുപ്രീംകോടതിയെ ബോധ്യപ്പെടുത്താൻ കേരള സർക്കാർ പരാജയപ്പെട്ടതുകൊണ്ടാണ് ഇന്നത്തെ ദുര്യോഗമെല്ലാമുണ്ടായത്. ആചാരവും അനുഷ്ഠാനവും സംരക്ഷിക്കപ്പെടുക തന്നെ വേണം. അത് തകർക്കുന്ന ഇടത് സർക്കാറിെൻറ സമീപനം ശരിയല്ല.
കോടതി വിധി നടപ്പാക്കുന്നകാര്യത്തിൽ അനാവശ്യ പിടിവാശിയാണ് പിണറായി കാണിക്കുന്നത്. കോൺഗ്രസ് സർക്കാർ വന്നാൽ ശബരിമലക്ക് വേണ്ടി ഒാർഡിനൻസ് ഇറക്കാൻ കേരളത്തിലെ കോൺഗ്രസ് സമ്മർദം ചെലുത്തുമെന്നും എം.പി കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ കെ.പി.സി.സി സെക്രട്ടറി -അഡ്വ. പ്രവീൺകുമാർ, പ്രവർത്തകസമിതിയംഗം അഡ്വ. പി.എം നിയാസ്, ഒ.െഎ.സി.സി ഭാരവാഹികളായ നവാസ് വെള്ളിമാടുകുന്ന്, പി.എം നജീബ്, ഷഫീഖ് കിനാലൂർ, കരീം കൊടുവള്ളി എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.