റിയാദ്: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പ് ഇന്ത്യയിൽ ജനാധിപത്യം നിലനിർത്താനുള്ള അവസാനത്തെ ബസാണെന്ന് കോഴിക്കോട ് എം.പിയും കോൺഗ്രസ് നേതാവുമായ എം.കെ രാഘവൻ. ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി നിർവാഹക സമിതി യോഗത്തിൽ സംസാരിക്കുക യായിരുന്നു അദ്ദേഹം.
കഴിഞ്ഞ നാല് വർഷത്തിനിടെ കോടതിയടക്കമുള്ള ഇന്ത്യയിലെ ജനാധിപത്യ സ്ഥാപനങ്ങളെ ഒന്നൊന്നായ ി തകർക്കാനും തളർത്താനും മരവിപ്പിക്കാനും വന്ധീക്കരിക്കാനുമുള്ള ശ്രമങ്ങളാണ് മോദി നടത്തി കൊണ്ടിരിക്കുന്നത്. ഒരവസരം കൂടി മോദിക്ക് ലഭിച്ചാൽ ഇന്ത്യയിൽ ജനാധിപത്യം എന്നത് ഒരു വ്യമോഹവും സ്വപനവും മാത്രമായി മാറും. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകൾ, ബീഹാറിലും മഹാരാഷ്ട്രയിലും കർണാടകയിലും ഉണ്ടാക്കിയിരിക്കുന്ന സഖ്യങ്ങൾ, ഇന്ത്യയിലാകമാനം രാഹുൽ ഗാന്ധിക്ക് അനുകൂലമായുണ്ടായിരിക്കുന്ന തരംഗങ്ങൾ, ഗൾഫ് മേഖലയിൽ നിന്ന് ലഭിച്ച അത്യപൂർവമായ സ്വീകരണം എന്നിവ കോൺഗ്രസിെൻറ ശക്തമായ തിരിച്ചുവരവിെൻറ ലക്ഷണങ്ങളാണ്. ബത്ഹയിലെ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞി കുമ്പള അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി സെക്രട്ടറി പ്രവീൺ കുമാർ, നിർവാഹക സമിതി അംഗം പി.എം നിയാസ്, സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് പി.എം നജീബ്, ഇസ്മാഇൗൽ എരുമേലി, റസാഖ് പൂക്കോട്ടുംപാടം, റഷീദ് കൊളത്തറ, മുഹമ്മദലി കൂടാളി, ഷാജി സോണ, നൗഫൽ പാലക്കാടൻ, അസ്‌കർ കണ്ണൂർ, ശിഹാബ് കൊട്ടുകാട്, സാമുവൽ റാന്നി, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സലിം കളക്കര, രഘുനാഥ് പറശ്ശിനിക്കടവ്, മുഹമ്മദലി മണ്ണാർക്കാട്, യഹ്യ കൊടുങ്ങലൂർ, ഷംനാദ് കരുനാഗപ്പള്ളി, ഷഫീക്ക് കിനാലൂർ, നവാസ് വെള്ളിമാടുകുന്ന്, ജമാൽ എരഞ്ഞിമാവ്, സജീർ പൂന്തുറ, റഹ്‌മാൻ കൊല്ലം, സുഗതൻ ആലപ്പുഴ, ബഷീർ കോട്ടയം, കെ.കെ തോമസ്, സലാം ഇടുക്കി, ശുകൂർ ആലുവ, സുരേഷ് ശങ്കർ, ജിഫിൻ അരീക്കോട്, സൈതലവി പാലക്കാട്, അബ്ദുൽ കരീം കൊടുവള്ളി, അഭിലാഷ് മാവിലായി, റോയ് സി. ജോർജ് തുടങ്ങിയവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ സ്വാഗതവും സലിം കളക്കര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.