മദീനയിൽ രണ്ട്​ ലക്ഷത്തോളം മിസ്​വാക്​ പിടികൂടി

മദീന: നിയമം ലംഘിച്ച് പ്രവർത്തിച്ച​ രണ്ട്​ ‘മിസ്​വാക്’ കേന്ദ്രങ്ങൾ മദീന മുനിസിപ്പാലിറ്റി ഉദ്യോഗസ്​ഥർ പിടികൂടി. ഒരു കേന്ദ്രത്തിൽ നിന്ന്​ 1,17,000 ഉം ​രണ്ടാമത്തെ​ കേന്ദ്രത്തിൽ നിന്ന്​ 77,000 എണ്ണം മിസ്​വാകുകൾ പിടിച്ചെടുത്തിട്ടുണ്ട്​. വിതരണത്തിന്​ ഒരുക്കി വെച്ചതായിരുന്നു ഇവയെന്ന്​ ബലദിയ മേധാവി പറഞ്ഞു. പൊലീസുമായി സഹകരിച്ച്​ നടത്തിയ പരി​ശോധനയിലാണ്​ വീടുകൾ കേന്ദ്രീകരിച്ച്​ ‘അറാക്​’ പോലുള്ള മിസ്​വാക്കുകൾ ഒരുക്കിയിരുന്ന കേന്ദ്രങ്ങളിൽ റെയിഡ്​ നടത്തിയത്​. ഉൽപാദന കേന്ദ്രങ്ങൾ വ്യക്​തമാക്കാത്തവയായിരുന്നു ഇവയെന്ന്​ ബലദിയ മേധാവി മുഹമ്മദ്​ അൽശത്വ പറഞ്ഞു. കേടു​ വരാതിരിക്കാൻ ചില പദാർഥങ്ങൾ കലർത്തിയ വെള്ളത്തിൽ മുക്കി ഇട്ടിരിക്കയായിരുന്നു.
മാർക്കറ്റിങിനായി മതപരമായ ചിഹ്​നങ്ങളും സ്​റ്റിക്കറുകളും ഒട്ടിച്ചതുമുണ്ട്​. ശുചിത്വം തീ​രെ ഇല്ലാത്ത സ്​ഥലത്തായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്​.

Tags:    
News Summary - misvak-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.