ദമ്മാം: പത്തനംതിട്ട സ്വദേശിയെ ദമ്മാമിൽ കാൺമാനില്ലെന്ന് പരാതി. ദമ്മാമിലെ ഇസാം കബ്ബാനി ആൻറ് പാർട്ണേഴ്സ് കമ്പനിയിൽ ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന പത്തനം തിട്ട, ഇടത്തിട്ട സ്വദേശിയായ അനിഴ് വത്സലനെയാണ് (37)കാണാതായത്. കഴിഞ്ഞ മാസം 30 മുതൽ ഇദ്ദേഹത്തെ കുറിച്ച് ഒരു വിവരവുമില്ല. ഒരു മാസം മുമ്പാണ് അനിഴ് അവധി കഴിഞ്ഞുവന്ന് ജോലിയിൽ പ്രവേശിച്ചത്. ചിലപ്പോഴൊക്കെ മാനസിക അസാസ്ഥ്യം പ്രകടിപ്പിക്കാറുണ്ട്. രണ്ടു വയസ്സുള്ള മകനും ഭാര്യയുമുള്ള കുടുംബത്തിെൻറ ഏക ആശ്രയമായ അനിഴിനെ കുറിച്ച് വിവരം ലഭിക്കുന്നവർ 0508714845, 0549435609, 0553970273 നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സുഹൃത്തുക്കൾ അറിയിച്ചു. കമ്പനി അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.