Posted On
date_range Updated On
date_range മൂന്ന് വർഷം മുമ്പ് കാണാതായ ബാലികയെ പൊലീസ് കണ്ടെത്തി
റിയാദ്: റിയാദിൽ മൂന്ന് വർഷം മുമ്പ് കാണാതായ സൗദി ബാലികയെ പൊലീസ് കണ്ടെത്തി. ദുരൂഹമായ തട്ടിക്കൊണ്ടുപോകൽ കേസിനാണ് പര്യവസാനമായത്. വിേദശികൾ താമസിക്കുന്ന കേന്ദ്രത്തിൽ നിന്നാണ് ബാലികയെ തിരികെ ലഭിച്ചത്. പോലിസ് നടത്തിയ റെയ്ഡിലാണ് കുട്ടിയെ കണ്ടെത്താനായത് എന്ന് ഒൗദ്യോഗികവൃത്തങ്ങൾ അറിയിച്ചു. നാല് വനിതകളെയും രണ്ട് പുരുഷൻമാരെയും കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. സംഭവത്തിെൻറ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. കുട്ടി ആരോഗ്യവതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.