Posted On
date_range Updated On
date_range ഹജ്ജ് വേളയിൽ തീർഥാടകർ കുടകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം
ജിദ്ദ: ഹജ്ജ് വേളയിൽ തീർഥാടകർ കുടകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ ഉപദേശം. ഹജ്ജ്, ഉംറ മന്ത്രാലയം തീർഥാടകരെ സൂര്യാഘാതത്തിൽ നിന്നും ചൂട് ക്ഷീണത്തിൽ നിന്നും സംരക്ഷിക്കാൻ പുറപ്പെടുവിച്ച നിർദേശങ്ങളിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
ധാരാളം വെള്ളം കുടിക്കുക, കുട ഉപയോഗിക്കാൻ ശ്രദ്ധിക്കുക, തണലുള്ള സ്ഥലങ്ങളിൽ കഴിയുക, നട്ടുച്ച സമയങ്ങളിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കുക എന്നിവയും ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ നിർദേശങ്ങളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.