മിന തമ്പുകളിൽ ഇത്തവണ ഇരുനില കട്ടിലുകൾ

​​​​ജിദ്ദ: മിനയിലെ തമ്പുകളിൽ ഇരുനില​ കട്ടിലുകൾ പരീക്ഷിക്കാനൊരുങ്ങുന്നു. ആദ്യമായാണ്​ മിനയിലെ താമസത്തിന്​ തമ്പുകളിൽ ഇരുനില കട്ടിലുകൾ ഉപയോഗിക്കുന്നത്​. തീർഥാടകർക്ക്​ കൂടുതൽ ആശ്വാസം നൽകുന്നതോടൊപ്പം തമ്പുകളിൽ കൂടുതൽ സ്​ഥല സൗകര്യമുണ്ടാക്കുകയുമാണ്​ ഇതിലൂടെ ലക്ഷ്യമിടുന്നത്​. ഇരുനില കട്ടിലുകൾ തമ്പുകളിൽ ഉപയോഗിക്കു​േമ്പാൾ തീർഥാടകരുടെ എണ്ണം വർധിപ്പിക്കുകയില്ലെന്ന്​ ഹജ്ജ്​ ഡോ. മുഹമ്മദ്​ ബിന്ദൻ പറഞ്ഞു.

അറബ്​ രാജ്യങ്ങൾക്കായുള്ള മുത്വവ്വഫ്​ സ്​ഥാപനമാണ്​ പരീക്ഷണമെന്നോണം ഇത്തവണ ഇരുനില കട്ടിലുകൾ ഉപയോഗിക്കുക. ഇതിലൂടെ തമ്പിൽ കൂടുതൽ സൗകര്യമുണ്ടാകും. തമ്പിനുള്ളിലെ വഴികൾ വിശാലമാകാനും നമസ്​കരിക്കാനും ഭക്ഷണത്തിനും  കൂടുതൽ സ്​ഥലസൗകര്യം ലഭിക്കുകയും ചെയ്യും. കട്ടിലിനിടയിൽ സാധനങ്ങൾ സുക്ഷിക്കാൻ സാധിക്കും. തൊഴിലാളികൾക്കും പാചകക്കാർക്കും വിശ്രമത്തിന്​ സ്​ഥലമുണ്ടാകും. പരീക്ഷണം വിജയകരമായാൽ മുഴുവൻ മുത്വവഫിനു കീഴിലെ തമ്പുകളിലും ഇരുനില കട്ടിൽ സംവിധാനം നടപ്പാക്കുമെന്നും ഹജ്ജ്​ മന്ത്രി പറഞ്ഞു. മിനയിലെ തമ്പുകളിലെത്തിയ​ ഹജ്ജ്​ മന്ത്രി ഒരുക്കങ്ങൾ വിലയിരുത്തി.  മുത്വവ്വഫുകൾക്ക്​ കീഴിൽ 15 ശതമാനം ഭക്ഷണം തീർഥാടകർക്ക്​ മുൻകൂട്ടി ഒരുക്കുന്ന​ പദ്ധതിയും മന്ത്രി പരിശോധിച്ചു.

Tags:    
News Summary - mina -saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.