??? ?????????? ???? ?????????? ??? ???? ???.?? ????????????

മിഫ ചാമ്പ്യൻസ് ലീഗ്: റോയൽ എഫ്.സി ജേതാക്കള്‍

മദീന: മദീന ഇന്ത്യൻ ഫുട്​ബാൾ അസോസിയേഷൻ സംഘടിപ്പിച്ച അൽനഹാസ് ഫർമസി മിഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിൽ ഏകപക്ഷീ യമായ ഒരു ഗോളിന് സോക്കർ സിറ്റിയെ പരാജയപ്പെടുത്തി റോയൽ എഫ്.സി ജേതാക്കളായി. രണ്ടര മാസത്തോളം നീണ്ട ഫുട്​ബാൾ മേള മദ ീനയിലെ സദ്ദാം ഫ്ലഡ്​ലിറ്റ്​ സ്​റ്റേഡിയത്തിൽ ആവേശകരമായ ജനപങ്കാളിത്തത്തോടെ സമാപിച്ചു. മിഫയിൽ രജിസ്​റ്റർ ചെയ് ത 12 ടീമുകൾ ലീഗ് അടിസ്ഥാനത്തിൽ മത്സരിച്ചു. ഫൈനലിൽ സോക്കർ സിറ്റിയെ തോൽപിച്ചാണ്​ റോയൽ എഫ്.സി ചാമ്പ്യൻസ് ട്രോഫി കരസ്ഥമാക്കി പ്രഥമ മിഫ ചാമ്പ്യന്മാരായത്.


വിജയികൾക്കുള്ള ട്രോഫികൾ മദീന ​േചമ്പർ ഓഫ് കോമേഴ്സ് പ്രതിനിധി മുസാദ് അതിയാഹ സലിം സയിദി, യാക്കൂബ് യമിനി, നഹാസ് മാനേജർ ജലീൽ കോഴിക്കോട് എന്നിവർ സമ്മാനിച്ചു. ബാസിൽ, അക്ബർ ചാലിയം തുടങ്ങിയവർ കളിക്കാരെ പരിചയപ്പെട്ടു. ഫൈനൽ മത്സരത്തിന് മുന്നോടിയായി നടന്ന വെറ്ററൻസ് മാച്ചിൽ യുനൈറ്റഡ് വെറ്ററൻസ്, മിഫ വെറ്ററൻസിനെ ടൈബ്രേക്കറിൽ തോൽപ്പിച്ചു. ടൂർണമ​െൻറിലെ മികച്ച കളിക്കാരനായി റോയൽ എഫ്.സിയുടെ ഫൈസലിനെ തെരഞ്ഞെടുത്തു. മദീന നവോദയയുടെ കാഷ് പ്രൈസും മിഫാ ട്രോഫിയും ഗഫൂർ മങ്കട സമ്മാനിച്ചു.

ബെസ്​റ്റ്​ കീപ്പർ അലി റോയൽ, എമർജിങ് പ്ലേയർ ഷാകിർ റോയൽ, മാന്‍ ഓഫ് ദ മാച്ച് സുഫൈൽ റോയൽ, ടോപ്പ് സ്കോറർ ഷംസീർ സോക്കർ സിറ്റി, അറ്റാക്കിങ് മിഡ് ഫീൽഡർ ശാഹുൽ എ.എഫ്.സി, ബേസ്ഡ് മാനേജർ ബാവ എഫ്.സി, ബെസ്​റ്റ്​ ഗോൾ സുബൈർ സിറ്റി ബ്രോദേഴ്സ്, ഡിഫൻഡർ നബീൽ സോക്കർ സിറ്റി എന്നിവർക്ക്​ ട്രോഫികൾ സമ്മാനിച്ചു. ഉദ്​ഘാടന ദിവസം നടന്ന മാർച്ച് പാസ്​റ്റിൽ ഒന്നാംസ്ഥാനം നേടിയ യുനൈറ്റഡ് മദീന, ടൂർണമ​െൻറ് ഫയർ പ്ലേ അവാർഡ് ജേതാക്കളായ ചങ്ക്സ് മദീന എന്നിവർക്ക് ട്രോഫികൾ സമ്മാനിച്ചു.

Tags:    
News Summary - mifa champions-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.