യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറിയുടെ അറബ് മേഖല പര്യടനം എട്ടിന് ആരംഭിക്കും

റിയാദ്: അമേരിക്കന്‍ സ്​റ്റേറ്റ്​ സെക്രട്ടറി മൈക്ക് പോംപിയോയുടെ മധ്യപൗരസ്ത്യ മേഖല പര്യടനം ജനുവരി എട്ടിന് ആരംഭിക്കും. ജോർഡനിൽ നിന്ന് ആരംഭിക്കുന്ന മേഖല സന്ദര്‍ശനം ജനുവരി 15 വരെ തുടരും. സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈന്‍, ഒമാന് ‍, ഖത്തര്‍, കുവൈത്ത് എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ ഈജിപ്ത്, ജോർഡന്‍ എന്നീ രാജ്യങ്ങളും ഒരാഴ്ചത്തെ പര്യടനത ്തിനിടക്ക് പോംപിയോ സന്ദര്‍ശിക്കും.

എട്ടിന് അമ്മാനിലത്തെുന്ന പോംപിയോ ഉഭയകക്ഷി പ്രാധാന്യമുള്ള വിഷയങ് ങള്‍ക്ക് പുറമെ ജോർഡന്‍, ഇറാഖ് വാണിജ്യം, ഫലസ്തീന്‍, ഇസ്രായേല്‍ സാമാധാന ശ്രമങ്ങള്‍ എന്നിവയും ചര്‍ച്ച ചെയ്യും. അമ്മാനില്‍ നിന്ന് ഈജിപ്തിലെത്തുന്ന അദ്ദേഹം മേഖലയിലെ സജീവ രാഷ്​ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഖത്തറുമായുള്ള നാല് രാഷ്​ട്രങ്ങളുടെ നയതന്ത്ര പ്രശ്നങ്ങളും ഇറാ​​​െൻറ മേഖലയിലെ ഇടപെടലും ചര്‍ച്ചയില്‍ ഇടം പിടിക്കുമെന്നാണ് കരുതുന്നത്. ഫലസ്തീനിലെ ഗസ്സയുടെ സമാധാനം, തീവ്രവാദത്തെ തടയല്‍ എന്നിവക്ക് പുറമെ വാണിജ്യ, ഊർജ മേഖലയിലെ സഹകരണവും ഈജിപ്ത്, അമേരിക്കന്‍ നേതൃത്വം ചര്‍ച്ച ചെയ്യും.

ഗള്‍ഫ് രാഷ്​ട്രങ്ങളിലെ പര്യടനം ബഹ്റൈനില്‍ നിന്നാണ് ആരംഭിക്കുക. ബഹ്റൈനിലെ രാഷ്​ട്രീയ, സുരക്ഷ വിഷയങ്ങളിലെ ഇറാ​​​െൻറ ഇടപെടല്‍ ഉള്‍പ്പെടെ പശ്​ചിമേഷ്യൻ സാഹചര്യം ഇവിടെ ചര്‍ച്ചയായേക്കും. തുടര്‍ന്ന് യു.എ.ഇയിലെത്തുന്ന പോംപിയോ അബൂദബിയില്‍ വെച്ചാണ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുക. ഖത്തര്‍ പ്രതിസന്ധി, യമന്‍ സമാധാന കരാര്‍ എന്നിവക്ക് പുറമെ മേഖലയിലെ മുഖ്യവിഷയങ്ങള്‍ യു.എ.ഇയുമായി പോംപിയോ ചര്‍ച്ച ചെയ്യും. യു.എ.ഇ, ഖത്തര്‍ പര്യടനം പൂര്‍ത്തിയാക്കിയാണ് യു.എസ് സ്​റ്റേറ്റ്​ സെക്രട്ടറി സൗദിയിലെത്തുക. ഇറാന്‍, സിറിയ, യമന്‍ പ്രശ്നങ്ങള്‍ സൗദി ചര്‍ച്ചയില്‍ മുഖ്യമായിരിക്കും.

കൂടാതെ ഫലസ്തീന്‍ സമാധാനശ്രമവും സൗദിയില്‍ ചര്‍ച്ചയാവും. റിയാദില്‍ നിന്ന് ഒമാനിലേക്ക് തിരിക്കുന്ന അദ്ദേഹം ജി.സി.സി സഖ്യത്തിന് അമേരിക്കയുമായുള്ള ദീര്‍ഘകാല സൗഹൃദ ബന്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യും. കുവൈത്ത് പര്യടനത്തോടെയാണ് സന്ദർശനത്തിന് സമാപനം കുറിക്കുക.
ഖത്തര്‍ പ്രതിസന്ധിക്ക് മധ്യസ്ഥ ശ്രമം നടത്തിയ രാജ്യം എന്നി നിലക്ക് കുവൈത്തിലെ കൂടിക്കാഴ്ചകള്‍ നിര്‍ണായകമാവുമെന്നാണ് നയതന്ത്ര നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - micpompio-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.